കോവിഡ്-19: ദുരിതാശ്വാസ ഫണ്ടിലേക്ക് ധനസഹായവുമായി ക്രിക്കറ്റ് ലോകം, രോഹിത് 80 ലക്ഷം നൽകും

പിഎം കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പണം സംഭാവന ചെയ്യുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയും അറിയിച്ചിരുന്നു

rohit sharma,രോഹിത് ശർമ്മ, virat kohli,വിരാട് കോഹ്ലി, ind vs sa t20,ഇന്ത്യ ദക്ഷിണാഫ്രിക്ക ടി20, virat rohit, ie malayalam,

മുംബൈ: കോവിഡ്-19 രോഗപ്രതിരോധത്തിനായി ആരംഭിച്ച ദുരിതാശ്വാസ ഫണ്ടുകളിലേക്ക് ധനസഹായവുമായി ക്രിക്കറ്റ് താരങ്ങളും. കോവിഡ് പ്രതിരോധ ഫണ്ടുകളിലേക്ക് 80 ലക്ഷം രൂപ സംഭാവന നൽകിയതായി  ഇന്ത്യൻ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ രോഹിത് ശർമ അറിയിച്ചു. പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധികൾ, ഫീഡിങ് ഇന്ത്യ ഫണ്ട്, തെരുവുനായ്ക്കളുടെ ക്ഷേമത്തിനായുള്ള പദ്ധതി എന്നിവയിലേക്കാണ് ഈ തുക സംഭാവന നൽകിയതെന്നും രോഹിത് അറിയിച്ചു.

പിഎം കെയേഴ്സ് ഫണ്ടിലേക്ക് 45 ലക്ഷം രൂപയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷവുമാണ് രോഹിത്തിന്റെ സംഭാവന. ഫീഡിങ് ഇന്ത്യയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകി. തെരുവുനായ്ക്കളുടെ ക്ഷേമത്തിനായും അഞ്ചുലക്ഷം രൂപ സംഭാവന ചെയ്തു.

പിഎം കെയേഴ്സ് ഫണ്ടിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും പണം സംഭാവന ചെയ്യുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‌ലിയും അറിയിച്ചിരുന്നു. കോഹ്‌ലിയും, ഭാര്യ അനുഷ്ക ശർമയും ഒരുമിച്ചാണ് തുക നൽകുക. എത്രയോ മനുഷ്യരുടെ ദുരിതങ്ങൾ കാണുമ്പോൾ ഹൃദയം തകരുകയാണെന്നും തങ്ങളുടെ സഹായം കുറച്ചുപേരുടെയങ്കിലും വേദനമാറ്റാൻ സഹായകമാവട്ടെയെന്നും കോഹ്‌ലി പ്രതികരിച്ചു.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ് 10 ലക്ഷം രൂപ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെയും തെലങ്കാന മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധികളിലേക്ക് അഞ്ച് ലക്ഷം വീതമാണ് മിതാലി നൽകുന്നത്. വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യയെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച പൂനം യാദവ് രണ്ട് ലക്ഷം രൂപ സംഭാവന നൽകുമെന്നും അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെയും യുപി മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ ഫണ്ടുകളിലേക്കാണ് തുക സംഭാവന ചെയ്യുകയെന്ന് പൂനം യാദവ് അറിയിച്ചു.

ഓൾ റൗണ്ടർ ദീപ്തി ശർമ 1.5 ലക്ഷം രൂപ സംഭാവന പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തേ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പിഎം കെയേഴ്സ് ഫണ്ടിലേക്ക് 51 കോടി രൂപ നൽകുമെന്ന് അറിയിച്ചിരുന്നു. ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപയും സംഭാവന ചെയ്തിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Coronavirus rohith sharmas donation to state and central funds kohli mithali and others pledge support

Next Story
വിരാട് കോഹ്‌ലിയെയും സ്മിത്തിനെയും മൊട്ടയടിക്കാൻ വെല്ലുവിളിച്ച് വാർണർ
The moderation of comments is automated and not cleared manually by malayalam.indianexpress.com