മെൽബൺ: കോവിഡ്-19 ഐസൊലേഷനിൽ വീട്ടിൽ കഴിയുന്നതിനിടെ ഒറ്റയ്ക്ക് ബാറ്റിങ് പരിശീലനം നടത്തുന്നതിന്റെ വീഡിയോ പങ്കുവച്ച് ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം  മുൻ നായകൻ സ്റ്റീവ് സ്മിത്ത്. വിവരണങ്ങളുമായി ‘ഡൂ ഇറ്റ് യുവർസെൽഫ്’ വീഡിയോകൾക്ക് സമാനമായാണ് സ്മിത്ത് തന്റെ പരിശീലന ദൃശ്യങ്ങൾ പങ്കുവയ്ക്കുന്നത്. ടെന്നീസ് ബോളുപയോഗിച്ചുള്ള പരിശീലനത്തിലൂടെ കണ്ണും കയ്യും തമ്മിലുള്ള ഏകോപനം വർധിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോക്കെപ്പമുള്ള കുറിപ്പിൽ സ്മിത്ത് പറഞ്ഞു.

Also Read: ഇന്ത്യയിൽ ഇനി അടുത്ത കാലത്തൊന്നും ക്രിക്കറ്റ് ഉണ്ടാകില്ല: സൗരവ് ഗാംഗുലി

ബാറ്റ് ചെയ്യുന്നതിനായി ചുമരിലേക്ക് ടെന്നീസ് ബോൾ എറിയുകയും പീന്നീട് വെടിക്കെട്ട് ബാറ്റിങ് നടത്തുകയുമാണ് സ്മിത്ത് വീഡിയോയിൽ. ‘കുറച്ച് ഒറ്റയ്ക്കുള്ള ബാറ്റിങ്, കണ്ണും കയ്യും തമ്മിലെ ഏകോപനം വർധിപ്പിക്കുന്നതിനു വേണ്ടി’- ഇൻസ്റ്റഗ്രാമിൽ 19 ലക്ഷം ഫോളോവേഴ്സുള്ള ഓസീസ് ബാറ്റ്സ്മാൻ വീഡിയോക്കൊപ്പം കുറിച്ചു.

ഐസൊലേഷനും ബാറ്റിങ്ങും കൂട്ടിച്ചേർത്ത് ഐസൊബാറ്റിങ് എന്ന വാക്കാണ് ഒറ്റയ്ക്കുള്ള ബാറ്റിങ് പരിശീലനത്തെക്കുറിച്ച് പറയാൻ താരം ഉപയോഗിച്ചത്. ക്രിക്കറ്റ് ഡ്രിൽ, സ്റ്റേ ഹോം, സ്റ്റേ ആക്ടീവ് എന്നീ ഹാഷ്ടാഗുകഗളും ഉപയോഗിച്ചിരിക്കുന്നു.

“നമ്മുടെ കഴിവ് വർധിപ്പിക്കാൻ നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന നല്ലൊരു ചെറിയ വ്യായാമമാണിത്, പ്രത്യേകിച്ച് കൈയുടെയും കണ്ണിന്റെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഇതിന് കഴിയും”-  50 സെകൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ സ്മിത്ത് പറഞ്ഞു.

 

View this post on Instagram

 

Just a little bit of #isobatting to keep up the hand-eye coordination #cricketdrill #stayhome #stayactive

A post shared by Steve Smith (@steve_smith49) on


കോവിഡ് രോഗവ്യാപനത്തെതത്തുടർന്ന് ഐപിഎൽ  ഉൾപ്പെടെയുള്ള നിരവധി ക്രിക്കറ്റ് മത്സരങ്ങൾ റദ്ദാക്കുകയോ നീട്ടി വയ്ക്കുകയോ ചെയ്തിരുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായി സ്മിത്തും ഇറങ്ങേണ്ടതായിരുന്നു.

Also Read:‘ഉമിനീർ വിലക്ക്’: കോവിഡ് കഴിഞ്ഞാൽ ബോളർമാർക്ക് പുതിയ പ്രതിസന്ധി

2020 ഇന്ത്യൻ പ്രീമിയർ ലിഗിൽ രാജസ്ഥാന്റെ മുഴുവൻ സമയ ക്യാപ്റ്റനാവുന്ന കാര്യം സ്മിത്ത് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ സീസണിൽ ആദ്യപകുതിയിൽ  അജിങ്ക്യ രഹാനെയുടെ നായകത്വത്തിലാണ് സ്മിത്ത് രാജസ്ഥാനുവേണ്ടി ഇറങ്ങിയത്. സീസണിന്റെ രണ്ടാം പകുതിയിൽ സ്മിത്തിലേക്ക് നായക സ്ഥാനം എത്തിയെങ്കിലും കഴിഞ്ഞ വർഷത്തെ ലോകകപ്പിനുള്ള തയ്യാറെടുപ്പിനായി താരം ഐപിഎല്ലിൽ നിന്നു പിൻവാങ്ങിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook