കോവിഡ്-19 മഹാമാരിയെ ഒറ്റക്കെട്ടായി നേരിട്ട് ഇന്ത്യ. സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ നിരവധി സംഘടനകളും വ്യക്തികളുമാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 51 കോടി രൂപ സംഭാവന നൽകുമെന്ന് ബിസിസിഐ അറിയിച്ചു. രാജ്യത്തെ പൗരന്‍മാരുടെ സുരക്ഷയ്‌ക്കു വേണ്ടിയും കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടിയും ബോർഡ് ഓഫ് ക്രിക്കറ്റ് കൺട്രോൾ 51 കോടി രൂപ നൽകുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ്‌ ഗാംഗുലി, സെക്രട്ടറി ജയ് ഷാ എന്നിവർ അറിയിച്ചു. കോവിഡിനെതിരായ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നും ബിസിസിഐ വ്യക്തമാക്കി.

Read Also: ട്രംപിനെ കൊണ്ട് മാപ്പിളപ്പാട്ട് പാടിച്ച് മലയാളികൾ; വൈറൽ വീഡിയോ

അതേസമയം, കോവിഡിനെതിരായ ചെറുത്തു നിൽപ്പിനെ സഹായിക്കാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ 50 ലക്ഷം രൂപയാണ് സംഭാവന നൽകിയിരിക്കുന്നത്. നിരവധി കായിക താരങ്ങൾ സർക്കാരിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. ചിലർ തങ്ങളുടെ ശമ്പളം മുഴുവനായി നൽകാമെന്നു പറഞ്ഞപ്പോൾ മറ്റു ചിലർ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകിയാണ് സഹായിച്ചത്.

Read Also: ഡോക്‌ടറുടെ നിർദേശമുണ്ടെങ്കിൽ മദ്യം നൽകാൻ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ദേശവ്യാപകമായ ലോക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനായി 50 ലക്ഷം രൂപയുടെ അരി ദാനം ചെയ്തു. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. അസോസിയേഷന്‍ ഗാംഗുലിക്ക് നന്ദിയും രേഖപ്പെടുത്തി. കൊറോണ വൈറസ് ബാധയില്‍ നിന്നും രക്ഷിക്കുന്നതിനായി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശിപ്പിച്ചിരിക്കുന്നവര്‍ക്ക് നല്‍കുന്നതിനാണ് ലാല്‍ ബാബ റൈസുമായി ചേര്‍ന്ന് സൗരവ് ഗാംഗുലി അരി സംഭാവന നല്‍കിയത്. ഗാംഗുലിയുടെ പ്രവൃത്തി മറ്റുള്ളവരേയും ഇതിന് പ്രേരിപ്പിക്കുമെന്ന് അസോസിയേഷന്‍ പ്രതീക്ഷിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook