Latest News

കൊറോണ: ഐപിഎല്‍ 2020 എത്രമാത്രം സുരക്ഷിതമാണ്?

വൈറസ് ബാധ കാരണം ആരോഗ്യമന്ത്രാലയം ആളുകള്‍ കൂട്ടം ചേരുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

corona,കൊറോണ,  coronavirus, കൊറോണ വൈറസ്, coronavirus symptoms,  symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus china, കൊറോണ വൈറസ് ചൈന, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, coronavirus pathanamthitta, കൊറോണ വൈറസ് പത്തനംതിട്ട, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ,  coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, india vs south africa coronavirus, ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന മത്സരം, ipl, ഐപിഎല്‍,bcci, ബിസിസിഐ, iemalayalam, ഐഇ മലയാളം

ഇന്ത്യയില്‍ വ്യാഴാഴ്ചവരെ 30 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ പടരുന്നത് ഒഴിവാക്കാൻ ആളുകള്‍ കൂട്ടം ചേരുന്നതിനെതിരെ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചൈനയില്‍നിന്നു പടര്‍ന്നു തുടങ്ങിയ വൈറസ് അവിടെ  3,200 പേരുടെ ജീവനെടുത്തു. ലോകമെമ്പാടും 95,000-ല്‍ അധികം പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ഇത് ആഗോള സ്‌പോര്‍ട് കലണ്ടറിന്റെ താളം തെറ്റിച്ചു കഴിഞ്ഞു. വൈറസ് ഭീതിയില്‍ മത്സരാര്‍ത്ഥികള്‍ പിന്‍മാറുകയും വേദികള്‍ മാറ്റുകയും ചെയ്തു.

അതിനിടയില്‍, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ വീക്ഷിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ആശങ്കകളെ വകവയ്ക്കാതെ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന വാശിയില്‍ മുന്നോട്ടുപോകുകയാണ്.

Read Also: വനിതാ ടി20 ലോകകപ്പ്: കലാശപ്പോരാട്ടത്തിനിറങ്ങുമ്പോൾ ഇന്ത്യയുടെ ബലവും ദൗർബല്യവും

രാജ്യത്തെ കൊറോണ വൈറസ് ബാധയെ നിരീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ ബോര്‍ഡ് ഓഫ് ക്രിക്കറ്റ് കണ്‍ട്രോള്‍ ഓഫ് ഇന്ത്യ (ബിസിസിഐ) ഐപിഎല്ലിന് ഭീഷണിയില്ലെന്ന് പറഞ്ഞു. ഈ മാസം അവസാനമാണ് ഐപിഎല്‍ ആരംഭിക്കുന്നത്. കൊറോണ വൈറസ് ബാധ വളരെക്കുറച്ച് മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍നിന്ന് അറുപതോളം കളിക്കാര്‍ ഐപിഎല്ലിന് എത്തും.

“ഞങ്ങള്‍ സാഹചര്യം ശ്രദ്ധിക്കുന്നുണ്ട്. ഐപിഎല്ലിന് മുമ്പ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയുണ്ട്. എല്ലാം മുന്‍ നിശ്ചിച്ച പ്രകാരം നടക്കും,” ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

” ഇന്ത്യയിലൊന്നുമില്ല. അതേക്കുറിച്ച് (കൊറോണ വൈറസ്) ചര്‍ച്ച ചെയ്തിട്ടു പോലുമില്ല,” ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു.

അതേസമയം, ന്യൂസിലന്‍ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്വന്തം കളിക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആറ് ന്യൂസിലന്‍ഡ് താരങ്ങളാണ് ഐപിഎല്ലിനെത്തുന്നത്. ക്രിക്കറ്റിനെ കൊറോണ നേരിട്ട് ബാധിച്ചുതുടങ്ങിയിട്ടുണ്ട്. നേപ്പാളിന്റെ എവറസ്റ്റ് പ്രീമിയര്‍ ലീഗ് മാറ്റി വച്ചു. കോവിഡ് 19 പടരുന്നത് കാരണം ആളുകള്‍ കൂട്ടം കൂടുന്നതില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read Also: നൃത്ത പരിപാടിക്കിടെ മൈക്ക് വലിച്ചെറിഞ്ഞു; ഊർമിള ഉണ്ണിക്കെതിരെ പ്രതിഷേധം

ഐപിഎല്ലില്‍ 50,000 മുതല്‍ 60,000 ആളുകള്‍ വരെ ഒരു വേദിയില്‍ തടിച്ചു കൂടാറുണ്ട്. സെല്‍ഫികള്‍ എടുക്കുകയും ഓട്ടോഗ്രാഫുകള്‍ കൈമാറുകയും ചെയ്യും. ഇത് കൊറോണ വൈറസ് പടരുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കും.

ബിസിസിഐയ്ക്ക് പക്വതയില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഹൈദരാബാദ് നഗരം) പ്രസിഡന്റ് സഞ്ജീവ് സിങ് യാദവ് പറഞ്ഞു. ഐപിഎല്‍ മത്സരങ്ങള്‍ കാണാനെത്തുന്ന ആളുകള്‍ അലറി വിളിക്കുന്നതും വിയര്‍പ്പുമൊക്കെ കോവിഡ് 19 പടരാന്‍ ഇടയാക്കുമെന്ന് അദ്ദേഹം പറയുന്നു. സ്‌റ്റേഡിയത്തില്‍ കളി കാണാന്‍ പോകാന്‍ പദ്ധതിയിടുന്നവര്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.

ഹൈദരാബാദിന് സ്വന്തം ഐപിഎല്‍ ടീമുണ്ട്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (എസ് ആര്‍ എച്ച്). ഹൈദരാബാദില്‍ രണ്ട് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം പടരുന്നില്ലെന്ന് ഉറപ്പ് വരുത്തിയശേഷം ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ ഐപിഎല്‍ നിര്‍ത്തിവയ്ക്കണമെന്ന് പറയാനാകില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഓണററി സെക്രട്ടറി ജനറല്‍ ഡോ. ആര്‍വി അശോകന്‍ പറയുന്നു. കൃത്യമായ നിവാരണ മാര്‍ഗങ്ങള്‍ സവീകരിച്ച് മത്സരം നടത്താമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also: Bigg Boss Malayalam: അവസാന റൗണ്ടിൽ ഇവരൊക്കെ: ആര്‍ ജെ സൂരജ് പറയുന്നു

ടൂര്‍ണമെന്റ് നടന്നില്ലെങ്കില്‍ പരസ്യവരുമാനത്തെ ബാധിക്കും. അതേസമയം, സ്റ്റാര്‍ സ്‌പോര്‍ട്‌സും ബിസിസിഐും ഇന്‍ഷുര്‍ ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് മൂലം മത്സരങ്ങള്‍ റദ്ദാക്കിയാല്‍ ഇന്‍ഷുറന്‍സ് ലഭിക്കുമോയെന്ന കാര്യം വ്യക്തമല്ല.

ഐപിഎല്‍ ഉദ്ഘാടന മത്സരം മാര്‍ച്ച് 29-നാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും ഏറ്റുമുട്ടും. അതിനുമുമ്പ് ദേശീയ ടീം ദക്ഷിണാഫ്രിക്കയുമായി മൂന്ന് ഏകദിനം കളിക്കും.

Web Title: Coronavirus and cricket how safe is ipl

Next Story
റൊണാൾഡീഞ്ഞ്യോ കസ്റ്റഡിയിൽ തുടരുന്നു; പിടിയിലാകാൻ കാരണം ആനമണ്ടത്തരംRonaldiho Brazil
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express