ന്യൂഡല്‍ഹി:കൊറോണ വ്യാപനത്തിനെതിരേ ജാഗ്രത തുടരുന്നതിനിടെ വിമാനത്താവളത്തില്‍ ഒപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധികയില്നിന്ന് ഒഴിഞ്ഞുമാറുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാവുന്നു. മാസ്ക് ധരിച്ച് വിമാനത്താവളത്തിലെത്തിയ കോഹ്ലി സെല്‍ഫിയെടുക്കാന്‍ ക്യാമറയുമായി സമീപത്തെത്തിയ ആരാധികയെ അവഗണിച്ച് മുന്നോട്ട് പോവുന്നതാണ് വീഡിയോ.
Also Read: ഐപിഎല്‍ റദ്ദാക്കിയാല്‍ ധോണിയുടെ ഭാവിയെന്താകും?
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ദൃശ്യം ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനായി കോലി ലക്നൗവിലേക്ക് യാത്ര ചെയ്യുമ്പോഴുളളതാണെന്നാണ് സൂചന. കൊറോണയെത്തുടര്‍ന്ന് ഈ മത്സരം റദ്ദാക്കിയിരുന്നു.
ക്രിക്കറ്റ് താരങ്ങൾ ആൾക്കൂട്ടത്തിനിടയിൽ പോവരുതെന്നും ആരാധകർക്കൊപ്പം സെൽഫി എടുക്കരുതെന്നും ബിസിസിഐ നിർദേശമുണ്ട്.നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ വീടുകളില്‍ കഴിയുകയാണ്. ഇന്ത്യയിലെത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ നാട്ടിലേക്ക് തിരിച്ചുപോയിരുന്നു.
— Anpadh educated (@PRINCE3758458) March 19, 2020
കൊറോണ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആരാധകരോടാവശ്യപ്പെട്ടുള്ള കോഹ്ലിയുടെയും പത്നിയും ചലച്ചിത്രതാരവുമായ അനുഷ്ക ശര്‍മയുടെയും വീഡിയോ സന്ദേശം നേരത്തേ പുറത്തു വന്നിരുന്നു. വിടുകളില്‍ സുരക്ഷിതമായി കഴയാനും ആരോഗ്യം പരിപാലിക്കാനും വീഡിയോയില്‍ കോഹ്ലിയും അനുഷ്കയും ആവശ്യപ്പെടുന്നു.
The need of the hour is to absolutely respect and follow the government's directive. Stay home. Stay safe. Stay healthy. //t.co/p1NDo0E9YL
— Virat Kohli (@imVkohli) March 20, 2020
നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ താരങ്ങളോട് നിരീക്ഷണത്തിൽ പ്രവേശിക്കാൻ നിർദേശിച്ചിരുന്നു. 14 ദിവസത്തെ സ്വയം ക്വാറന്റീനിൽ പ്രവേശിക്കാനാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡും ആരോഗ്യ വിദഗ്ധരും നിർദേശിച്ചത്.
Also Read: കോവിഡ് 19: ഇന്ത്യയിൽ നിന്ന് മടങ്ങിയ ദക്ഷിണാഫ്രിക്കൻ താരങ്ങൾ നിരീക്ഷണത്തിൽ
ധർമശാല, ലക്നൗ, കൊൽക്കത്ത എന്നിവിടങ്ങളിലായി മൂന്നു മത്സരങ്ങളായിരുന്നു ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിൽ. കൊറോണ വ്യാപനത്തെത്തുടർന്ന് ഭൂരിഭാഗം അന്താരാഷ്ട്ര ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളും ബിസിസിഐ ഉപേക്ഷിക്കുകയോ നീട്ടിവയ്ക്കുകയോ ചെയ്തിട്ടുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗ് നീട്ടിവച്ചിട്ടുണ്ട്. അടുത്തമാസം 15ലേക്കാണ് ലീഗ് നീട്ടിയത്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക ക്രിക്കറ്റ് ബോർഡുകളും സമാന നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook