ലണ്ടൻ: വിംബിൾഡൺ പുൽകോർട്ടിലെ ഓരോ പുൻനാമ്പും എഴുന്നേറ്റ് നിന്ന മത്സരത്തിൽ സാക്ഷാൽ വീനസ് വില്യംസിനെ വീഴ്ത്തി പതിനഞ്ചുകാരി കോറി ഗൗഫിന് അട്ടിമറി ജയം. ലോക 313-ാം നമ്പർ കോറി സെറീനയെ പരാജയപ്പെടുത്തിയത് നേരിട്ടുള്ള സെറ്റുകൾക്കാണ് എന്നത് അട്ടിമറി ജയത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. സ്കോർ 6-4, 6-4.
മത്സരം ആരംഭിക്കുന്നതിന് മുമ്പ് വരെ എല്ലാ സാഹചര്യങ്ങളും വീനസിന് അനുകൂലമായിരുന്നു. 39 കാരിയായ വീനസ് കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി വിംബിൾഡണിൽ റാക്കറ്റ് വീശുന്നു. അഞ്ച് തവണ സിംഗിൾസ് വിംബിൾഡൻ കിരീടം ഉയർത്തിയ താരം കൂടിയാണ് വീനസ്. അതിൽ രണ്ടെണ്ണം ഇന്നലെ അട്ടിമറി ജയം നേടിയ കോറി ഗൗഫ് ജനിക്കുന്നതിന് മുമ്പും.
Made for the big stage @CocoGauff becomes the youngest player since 1991 to win in the first round of the ladies' singles, beating Venus Williams 6-4, 6-4#Wimbledon pic.twitter.com/hfgcQGdZtq
— Wimbledon (@Wimbledon) July 1, 2019
എന്നാൽ തന്നെക്കാൾ 24 വയസ് കൂടുതലുളള, 269 റാങ്ക് മുന്നിലുള്ള തന്റെ ഇതിഹാസ താരത്തെ നേരിടുമ്പോൾ കോറി ഇത്തരത്തിലൊരു ജയം സ്വന്തമാക്കുമെന്ന് അവൾ പോലും കരുതിയിട്ടുണ്ടാവില്ല. എന്നാൽ നിർഭയം കോർട്ടിൽ ചലനങ്ങളുണ്ടാക്കിയ കോറി നടന്നു കയറിയത് വിംബിൾഡണിന്റെ ചരിത്രത്തിലേക്കും ടെന്നിസ് ആരാധകരുടെ ഹൃദയങ്ങളിലേക്ക് കൂടിയാണ്.
ആധുനിക നൂറ്റാണ്ടിൽ വിംബിൾഡൺ കോർട്ടിലേക്ക് യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് നേരത്തെ തന്റെ പേരിൽ എഴുതിയ കോറി ജയത്തോടെ മറ്റൊരു റെക്കോർഡ് കൂടി സ്വന്തമാക്കി. 1991ന് ശേഷം വിംബിൾഡൺ വനിത സിംഗിൾസിൽ ആദ്യ റൗണ്ട് ജയം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായാണ് കോറി മാറിയത്.
"She [Venus Williams] said congratulations."
"I told her thank you for everything that you did. I wouldn’t be here without you. I always wanted to tell her that."
– @CocoGauff #Wimbledon pic.twitter.com/lGUYiGnq3Q
— Wimbledon (@Wimbledon) July 1, 2019
മത്സരം ശേഷം കോറി ഇങ്ങനെ പറഞ്ഞു. ” അവർ (വീനസ്) എന്നോട് അഭിനന്ദനങ്ങൾ എന്ന് പറഞ്ഞു. ഞാൻ നന്ദി അറിയിച്ചു, എല്ലാത്തിനും. അവർ ഇല്ലായിരുന്നെങ്കിൽ ഞാനിന്ന് ഇവിടെ ഉണ്ടാകില്ലായിരുന്നു. എനിക്ക് അത് എന്നും അങ്ങനയേ പറയാൻ സാധിക്കു.” ഇതിൽ നിന്ന് തന്നെ മനസിലാക്കാം കോറിയെ വീനസ് എത്രത്തോളം സ്വാധീനിച്ചു എന്ന്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook