കോപ്പ അമേരിക്ക: പെറുവിനെ തോൽപ്പിച്ച് കൊളംബിയ മൂന്നാമത്

നാളെ നടക്കുന്ന ഫൈനൽ മത്സരത്തിൽ ബ്രസീൽ അർജന്റീനയെ നേരിടും

Colombia vs Peru, Copa America 2021, Colombia vs Peru goals, Colombia vs Peru highlights, Colombia vs Peru match result, Colombia vs Peru goal scorer, Copa America 2021 final, Copa America 2021 live, Copa America 2021 final champions, ie malayalam
ഫൊട്ടോ: ഫേസ്ബുക്ക്/കോപ്പ അമേരിക്ക

റിയോ ഡി ജനീറോ: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂർണമെന്റിൽ മൂന്നാം സ്ഥാനക്കാരായി കൊളംബിയ. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ പെറുവിനെതിരെയാണ് കൊളംബിയയുടെ ജയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കൊളംബിയ പെറുവിനെ പരാജയപ്പെടുത്തിയത്.

ഇരട്ടഗോളുകളുമായി ലൂയിസ് ഡിയാസാണ് കൊളംബിയയെ വിജയത്തിലെത്തിച്ചത്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് യോഷിമിര്‍ യോടുണിലൂടെ പെറുവാണ് ആദ്യ ലീഡ് സ്വന്തമാക്കിയത്.

രണ്ടാം പകുതി ആരംഭിച്ചപ്പോൾ തന്നെ കൊളംബിയ തിരിച്ചടിച്ചു. 49-ാം മിനിറ്റില്‍ യുവാന്‍ ക്വഡ്രാഡോയാണ് ഫ്രീകിക്കിലൂടെ കൊളംബിയക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. പിന്നീട് 66-ാം മിനിറ്റിൽ ലൂയിസ് ഡിയാസ് അടുത്ത ഗോളിലൂടെ കൊളംബിയയെ മുന്നിലെത്തിച്ചു. ഗോള്‍കീപ്പര്‍ വാര്‍ഗാസ് തൊടുത്ത കിക്ക് ഡിയാസ് പെറുവിന്റെ ഗോൾ വലയിലേക്ക് എത്തിക്കുകയായിരുന്നു.

അതിനു ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ പെറു 82-ാം മിനിറ്റിൽ ലാപഡുള്ളയുടെ ഹെഡ്ഡറിലൂടെ സമനില നേടി. എന്നാൽ അധിക സമയത്ത് മനോഹരമായ ഒരു ലോങ് റേഞ്ച് ഷോട്ടിലൂടെ പെറു വല വീണ്ടും കുലുക്കി ഡിയാസ് കൊളംബിയയുടെ ജയം ഉറപ്പാക്കുകയായിരുന്നു.

സെമി ഫൈനലിൽ പെറു ബ്രസീലിനോടും കൊളംബിയ അർജന്‍റീനയോടുമാണ്​ പരാജയപ്പെട്ടത്. നാളെ നടക്കുന്ന ഫൈനൽ മത്സരത്തിൽ ബ്രസീല്‍ അര്‍ജന്റീനയെ നേരിടും. ഇന്ത്യന്‍ സമയം നാളെ (ഞായറാഴ്ച) പുലര്‍ച്ചെ 5. 30നാണ് മത്സരം.

Read Also: Copa America 2021: കോപ്പയിൽ അർജന്റീന-ബ്രസീൽ സ്വപ്ന ഫൈനൽ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Copa america 2021 3rd place columbia vs peru final result

Next Story
അടുത്ത ഐപിഎൽ സീസണിൽ ധോണി കളിക്കുന്നില്ലെങ്കിൽ ഞാനും കളിക്കില്ല: സുരേഷ് റെയ്നsuresh raina, ms dhoni, dhoni raina, raina dhoni, indian cricket, csk cricket, ipl dhoni, ipl raina, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com