Latest News

Copa America 2019 Final: കിരീട ദാരിദ്ര്യത്തിന് അന്ത്യം കുറിക്കാൻ ബ്രസീൽ; എതിരാളികൾ പെറു

മാറക്കാനയിലെ മുറിവിന് അതേ വേദിയിൽ നിന്ന് തന്നെ കിരീടം ഉയർത്തി പ്രയശ്ചിത്വം ചെയ്യാനാകും ടിറ്റെയുടെ കുട്ടികൾ ഇന്ന് ബൂട്ട് കെട്ടുക

Brazil, Brazil vs Peru, ബ്രസീൽ, കോപ്പ അമേരിക്ക, copa america, Copa America 2019, maracana, peruBrazil, Brazil vs Peru, copa america, Copa America 2019, maracana, peru, ie malayalam

കോപ്പ അമേരിക്കയിൽ ഇന്ന് കലാശപോരാട്ടം. ആതിഥേയരായ ബ്രസീലും പെറുവും തമ്മിലാണ് പോരാട്ടം. 2007ന് ശേഷം ഒരു പ്രധാന കിരീടം പോലും നേടാനാകത്ത ചീത്തപേര് മാറ്റാൻ സ്വന്തം നാട്ടിൽ ബ്രസീലിന് ലഭിക്കുന്ന അവസരമാണിത്. അതുകൊണ്ട് തന്നെ ജയത്തിൽ കുറഞ്ഞതൊന്നും ബ്രസീൽ കൊതിക്കുന്നില്ല. മാറക്കാനയിലെ മുറിവിന് അതേ വേദിയിൽ നിന്ന് തന്നെ കിരീടം ഉയർത്തി പ്രയശ്ചിത്വം ചെയ്യാനാകും ടിറ്റെയും പിള്ളരും ഇന്ന് ബൂട്ട് കെട്ടുക.

സൂപ്പർ താരം നെയ്മറിന്റെ അഭാവത്തിലും മിന്നും പ്രകടനമാണ് ബ്രസീൽ പുറത്തെടുത്തത്. അഞ്ച് മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകൾ നേടിയ ബ്രസീൽ ഒരിക്കൽ പോലും സ്വന്തം വല കുലുങ്ങാൻ അനുവദിച്ചതുമില്ല. സെമിഫൈനലിൽ അർജന്റീനയെ തകർത്താണ് ബ്രസീലിന്റെ ഫൈനൽ പ്രവേശനം.

നിലവിലെ ചാമ്പ്യന്മാരായ ചിലിയെ തകർത്താണ് പെറു ഫൈനലിന് യോഗ്യത നേടിയത്. 1975ൽ കിരീടം നേടിയ ശേഷം ഇതാദ്യമായാണ് പെറു കോപ്പ അമേരിക്കയുടെ ഫൈനലിൽ കയറുന്നത്. അട്ടിമറികൾക്ക് ഇപ്പോഴും സാധ്യത കൽപ്പിക്കുന്ന ടീമാണ് പെറു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Copa america 2019 final brazil vs peru

Next Story
കോഹ്‌ലി-കേദാർ കൂട്ടുകെട്ടിൽ ഇന്ത്യയ്‌ക്ക് മികച്ച വിജയംvirat kohli, cricket
The moderation of comments is automated and not cleared manually by malayalam.indianexpress.com