/indian-express-malayalam/media/media_files/2024/12/08/hs0ZvKLhZNVmdjNdy0kV.jpg)
മൂന്നു വിക്കറ്റ് നേടിയ തോമസ് മാത്യൂ
മംഗലപുരം: കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനവുമായി ഝാർഖണ്ഡ്. മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഝാർഖണ്ഡ് ആറു വിക്കറ്റ് നഷ്ടത്തിൽ 328 റൺസെന്ന നിലയിലാണ്. നേരത്തെ ഝാർഖണ്ഡ് 153 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയിരുന്നു.
ക്യാപ്റ്റൻ ബിശേഷ് ദത്തയും വത്സൽ തിവാരിയും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടാണ് രണ്ടാം ഇന്നിങ്സിൽ ഝാർഖണ്ഡിന് കരുത്തായത്. ഇരുവരും ചേർന്നുള്ള ഓപ്പണിങ് കൂട്ടുകെട്ടിൽ 216 റൺസ് പിറന്നു. ബിശേഷ് ദത്ത 143 റൺസ് നേടിയപ്പോൾ വത്സൽ തിവാരി 92 റൺസെടുത്തു. 20 ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ബിശേഷ് ദത്തയുടെ ഇന്നിങ്സ്.
ഇരുവരും പുറത്തായതോടെ നാല് വിക്കറ്റുകൾ കൂടി വീഴ്ത്തി കേരള ബൗളർമാർ മത്സരത്തിൽ പിടിമുറുക്കി. കളി നിർത്തുമ്പോൾ ആറ് വിക്കറ്റിന് 328 റൺസെന്ന നിലയിലാണ് ഝാർഖണ്ഡ്. ഝാർഖണ്ഡിനിപ്പോൾ 175 റൺസിൻ്റെ ലീഡാണുള്ളത്. കേരളത്തിന് വേണ്ടി തോമസ് മാത്യു മൂന്നു വിക്കറ്റും അഹ്മദ് ഇമ്രാൻ, കാർത്തിക്, അബിൻ ലാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യ ഇന്നിങ്സിൽ കേരളം 322 റൺസ് നേടിയിരുന്നു. ക്യാപ്റ്റൻ അഹ്മദ് ഇമ്രാൻ്റെ ഉജ്ജ്വല സെഞ്ചുറിയാണ് കേരളത്തിന് മികച്ച ലീഡ് സമ്മാനിച്ചത്. അഹ്മദ് ഇമ്രാനും അദ്വൈത് പ്രിൻസും ചേർന്ന് അഞ്ചാം വിക്കറ്റിൽ പടുത്തുയർത്തിയ 182 റൺസ് കൂട്ടുകെട്ട് കേരളത്തിന് തുണയായി. 19 ഫോറും മൂന്നു സിക്സും ഉൾപ്പെടുന്നതായിരുന്നു അഹ്മദ് ഇമ്രാൻ്റെ ഇന്നിങ്സ്.
Read More
- ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റ് തോൽവി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് തിരിച്ചടി
- അവൻ ഞങ്ങളുടെ മകൻ' ; വിനോദ് കാംബ്ലിയ്ക്ക് കൈതാങ്ങായി സുനിൽ ഗവാസ്കർ
- അഡ്ലെയ്ഡ് ടെസ്റ്റ്; ഇന്ത്യയ്ക്ക് 10 വിക്കറ്റ് തോൽവി
- "ഇമ്രാൻ ഫ്ലവറല്ല ഫയറാ..." നായകന്റെ സെഞ്ചുറി കരുത്തിൽ കേരളം ശക്തമായ നിലയിൽ
- ഇന്ത്യക്കെതിരെ പിടിമുറുക്കി ഓസിസ്; ട്രാവിസ് ഹെഡിന് സെഞ്ചുറി
- ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയ്ക്കേണ്ടതില്ല;ബിസിസിഐയ്ക്ക് പിന്തുണയുമായി യൂസഫ് പത്താൻ
- ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്; ഇന്ത്യയുടെ മത്സരങ്ങൾ ദുബായിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us