scorecardresearch

വരുണിന് ഇരട്ട സെഞ്ചുറി; സൗരാഷ്ട്രയ്‍ക്കെതിരെ കേരളത്തിന് ലീഡ്

മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ കേരളം നാല് വിക്കറ്റിന് 352 റൺസെന്ന നിലയിലാണ്

മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ കേരളം നാല് വിക്കറ്റിന് 352 റൺസെന്ന നിലയിലാണ്

author-image
Sports Desk
New Update
kerala vs saurashtra, varun nayanar, vathsal,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

ആലപ്പുഴ: അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫിയിൽ സൗരാഷ്ട്രക്കെതിരെ കേരളത്തിന് ലീഡ്. ഇരട്ട സെഞ്ചുറി നേടിയ വരുൺ നായനാരുടെയും അർദ്ധസെഞ്ചുറി തികച്ച നായകൻ വത്സലിന്റെയും ബാറ്റിങ് മികവിലാണ് കേരളം കൂറ്റൻ സ്കോറിലേക്ക് നീങ്ങിയത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 66 റൺസിന്റെ ലീഡാണ് കേരളത്തിനുള്ളത്.

Advertisment

ടോസ് നേടിയ സൗരാഷ്ട്ര ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ട സൗരാഷ്ട്രക്ക് അഞ്ച് റൺസിൽ മൂന്നാം വിക്കറ്റും നഷ്ടമായി. 58 റൺസിൽ നിൽക്കെ നാല് വിക്കറ്റുകൾ നഷ്ടമായ സൗരഷ്ട്ര പൊരുതിയെങ്കിലും കേരള താരങ്ങൾ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി കൊണ്ടിരുന്നു. സൗരാഷ്ട്രയ്ക്ക് വേണ്ടി കരൺ, ജയ്, റാണ എന്നിവർ അർദ്ധസെഞ്ചുറി തികച്ചു.

കേരളത്തിന് വേണ്ടി നിർമ്മൽ ജയ്മോൻ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, മുഹമ്മദ് അഫ്രീദ്, അനന്ദകൃഷണൻ എന്നിവർ രണ്ട് വിക്കറ്റും വീഴ്ത്തി. സൗരാഷ്ട്രയുടെ 286 റൺസ് പിന്തുടർന്ന കേരളത്തിന് മികച്ച തുടക്കാമാണ് കേരള ഓപ്പണർമാർ നൽകിയത്.

വരുൺ നായനാരും അമലും ചേർന്ന് 141 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് തീർത്തത്. 42 റൺസെടുത്ത അമലിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. പിന്നീട് ക്രീസിലെത്തിയ നായകൻ വത്സൽ ഗോവിന്ദ് അർദ്ധസെഞ്ചുറി തികച്ചിട്ടാണ് പുറത്തായത്. വത്സൽ 68 റൺസ് നേടി. പിന്നാലെ വരുൺ നായനാർ ഇരട്ട സെഞ്ചുറി തികച്ചു. 209 റൺസെടുത്ത വരുൺ നായനാർ പുറത്താകുകയായിരുന്നു.

മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ കേരളം നാല് വിക്കറ്റിന് 352 റൺസെന്ന നിലയിലാണ്. 11 റൺസ് നേടിയ അശ്വിൻ ആനന്ദാണ് ക്രീസിൽ. സൗരാഷ്ട്രക്കായി രാഹുൽ രണ്ട് വിക്കറ്റ് വീഴ്ത്തി.

Kerala Kerala Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: