ലോകകപ്പില്‍ വമ്പന്‍ അട്ടിമറികള്‍ക്ക് പിന്നാലെ ഗോള്‍ വിവാദവും. കോസ്റ്റോറിക്കയെ 4-2ന് തോല്‍പ്പിച്ചിട്ടും മുന്‍ ലോക ചാമ്പ്യന്മാരായ ജര്‍മനി പ്രീ ക്വാര്‍ട്ടര്‍ കാണാതെ ആദ്യ റൗണ്ടില്‍ പുറത്തായപ്പോള്‍ സ്പെയിനിനെ അട്ടിമറിച്ച(2-1) ജപ്പാന് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലെത്തി.
മത്സരത്തില്‍ പരാജയപ്പെട്ടെങ്കില്‍ ഗോള്‍ ശരാശരി സ്പെയിന് ഗുണമായി. ആദ്യ മത്സരത്തില്‍ കോസ്റ്ററീക്കയെ ആറ് ഗോളില്‍ മുക്കിയ കുതിപ്പാണ് സ്പെയിന് നേട്ടമായത്.
എന്നാല്‍ ജപ്പാന്റെ ജയം തിരിച്ചടിയായത് ജര്‍മ്മനിക്കായിരുന്നു. കോസ്റ്ററീക്കയെ മറികടന്നെങ്കിലും ജര്‍മനി തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. സ്പെയിനെ മറികടന്ന ജപ്പാന്റെ ഗോളാണ് ജര്‍മ്മനിക്ക് തിരിച്ചടിയായത്. വിവാദ തീരുമാനത്തില്‍ ഔട്ടായ പന്തിലാണ് ഓ ടനാക ജപ്പാനെ മുന്നിലെത്തിച്ചത്. പന്ത് ടച്ച് ലൈന്‍ കടന്ന് ഔട്ടായിരുന്നോ എന്ന് വാര് പരിശോധിച്ചു.
റീപ്ലേകളില്‍ പന്ത് ടച്ച് ലൈന്‍ കടക്കുന്നത് വ്യക്തമാണെങ്കിലും കടന്നിട്ടില്ലെന്നായിരുന്നു വാര് തീരുമാനം. ഇതോടെ റഫറി ജപ്പാന് ഗോള്‍ അനുവദിക്കുകയായിരുന്നു. ഈ ഗോളാണ് ജര്‍മനിക്ക് വിനയായത്. 2-1 ലീഡെടുത്ത ജപ്പാന് ബസ് പാര്‍ക്കിംഗിലൂടെ സ്പെയിനിനെ പിന്നീട് ഗോളടിക്കാന്‍ അനുവദിച്ചില്ല. മറുവശത്ത് 58-ാം മിനിറ്റില്‍ സമനില ഗോള്‍ നേടിയ കോസ്റ്റോറിക്ക 70ാം മിനിറ്റില്‍ ലീഡെടുത്തോടെ സ്പെയിനും പുറത്താകല്‍ ഭീഷണിയിലായി. എന്നാല്‍ മൂന്ന് മിനിറ്റിനകം ജര്‍മനി സമനില വീണ്ടെടുത്തത് സ്പെയിനിന് തുണയായി.
കോസ്റ്റോറിക്കയെ ആദ്യ മത്സരത്തില്‍ ഏഴ് ഗോളിന് തോല്‍പ്പിച്ചതാണ് സ്പെയിനിന് പ്രീ ക്വാര്‍ട്ടറിലേക്ക് വഴിതുറന്നത്. എങ്കിലും സ്പെയിനും ജര്‍മനിയും ഉള്‍പ്പെടെ മുന്‍ ലോക ചാമ്പ്യന്മാര് അടങ്ങിയ ഗ്രൂപ്പില്‍ നിന്ന് ഏഷ്യന്‍ ശക്തികളായ ജപ്പാന് ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയത് ഈ ത്രില്ലറിലെ ആന്റി ക്ലൈമാക്സായി. ജപ്പാന്റെ രണ്ടാം ഗോള്‍ ഫുട്ബോള്‍ ലോകത്ത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചക്കും വിവാദത്തിനും വഴിവെക്കും. ഗ്രൂപ്പ് ഇയില്‍ ഒന്നാം സ്ഥാനത്തെത്തിയ ജപ്പാന് അടുത്തതായി ക്രൊയേഷ്യയെ നേരിടും. ഗ്രൂപ്പ് എഫ് ജേതാവായ മൊറോക്കോയെയാണ് സ്പെയിന് നേരിടുന്നത്.