scorecardresearch

'ഇതെന്താ കുമ്പിടിയോ'; കൗണ്ടി കളിക്കാന്‍ പോകുന്ന വിരാട് ട്വന്റി-20 ടീമില്‍;ടീം ലിസ്റ്റില്‍ വന്‍ പിഴവോ?

ടീം ലിസ്റ്റില്‍ വന്ന തെറ്റാണോ എന്ന ചോദ്യത്തിന് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് നല്‍കിയ മറുപടി ബിസിസിഐയോട് ചോദിക്കാനായിരുന്നു

ടീം ലിസ്റ്റില്‍ വന്ന തെറ്റാണോ എന്ന ചോദ്യത്തിന് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് നല്‍കിയ മറുപടി ബിസിസിഐയോട് ചോദിക്കാനായിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
virat kohli, rcb, ipl

മുംബൈ: കഴിഞ്ഞ ആഴ്ച്ചയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി തങ്ങള്‍ക്കായി അടുത്ത മാസം മുഴുവന്‍ കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനെത്തുമെന്ന് സര്‍റെ ക്രിക്കറ്റ് അറിയിച്ചത്. ഇതോടെ അടുത്ത മാസം നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റില്‍ വിരാട് കളിക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ഇന്നലെ അയര്‍ലണ്ടിനെതിരെയുള്ള ട്വന്റി-20 പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോള്‍ അതില്‍ നായക സ്ഥാനത്ത് വിരാടിന്റെ പേരുണ്ടായിരുന്നു. ജൂണ്‍ 27നാണ് പരമ്പര ആരംഭിക്കുക.

Advertisment

ഇതോടെ ആരാധകര്‍ക്കിടയിലും താരങ്ങള്‍ക്കിടയിലും ആശങ്ക ഉടലെടുത്തിരിക്കുകയാണ്. ജൂണ്‍ മാസം മൊത്തം കൗണ്ടി ക്രിക്കറ്റില്‍ കളിക്കുമെന്ന് പറഞ്ഞ വിരാട് എങ്ങനെ ജൂണ്‍ 27നു ആരംഭിക്കുന്ന അയര്‍ലണ്ടിനെതിരെയുള്ള പരമ്പരയിലെത്തുമെന്നാണ് ആശങ്ക. വിരാടിന്റെ അവസാന കൗണ്ടി മത്സരം ജൂണ്‍ 25 മുതല്‍ 28 വരെയാണ് നടക്കുക. ജൂണ്‍ മാസം മൊത്തം താരം കൗണ്ടിയില്‍ ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചതുമാണ്.

ഇതുസംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കാന്‍ ബിസിസിഐയ്ക്കും സാധിച്ചിട്ടില്ല. ടീം ലിസ്റ്റില്‍ വന്ന തെറ്റാണോ എന്ന ചോദ്യത്തിന് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് നല്‍കിയ മറുപടി ബിസിസിഐയോട് ചോദിക്കാനായിരുന്നു. എന്നാല്‍ എല്ലാം ശരിയാണെന്നായിരുന്നു ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയുടെ പ്രതികരണം.

ഇതോടെ ആശങ്ക വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. ട്വന്റി-20 പരമ്പരയ്ക്ക് വിരാട് എത്തുമെങ്കില്‍ അദ്ദേഹത്തിന് നേരത്തെ പറഞ്ഞതിന് വിരുദ്ധമായി വെറും രണ്ട് കൗണ്ടി മത്സരങ്ങള്‍ മാത്രമേ കളിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ബിസിസിഐ ടീമിലെടുത്തിട്ടുണ്ടെങ്കില്‍ കോഹ്ലിയ്ക്ക് കളിക്കുകയല്ലാതെ വെറേ നിര്‍വാഹമുണ്ടാകില്ലെന്ന് ഒരു ബിസിസിഐ പ്രതിനിധി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

അതേസമയം, എന്താണ് ഇങ്ങനെയൊരു ആശയക്കുഴപ്പത്തിന് പിന്നിലെ കാരണമെന്നോ എന്താണ് സംഭവിച്ചതെന്നോ കൃത്യമായ അറിവില്ല. വിരാടോ കൗണ്ടി ടീം അധികൃതരെ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Virat Kohli Bcci Team India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: