മോസ്കോ: കോൺഫെഡറേഷൻ കപ്പിൽ ഇന്നലെ നടന്ന ജർമ്മനി- ചിലി ഗ്ലാമർ പോരാട്ടം സമനിലയിൽ പിരിഞ്ഞു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. ഇന്നലെ ഓസ്ട്രേലിയ- കാമറൂൺ മത്സരവും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു.
ജർമ്മനിക്ക് എതിരായ മത്സരത്തിന്റെ അഞ്ചാം മുനുറ്റിൽ തന്നെ ചിലി ലീഡ് എടുത്തു. സൂപ്പർ താരം അലക്സിസ് സാഞ്ചസാണ് ജർമ്മനിയുടെ വലകുലുക്കിയത്. ഇതോടെ ചിലിയുടെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനെന്ന നേട്ടം അലക്സിസ് സാഞ്ചസ് സ്വന്തമാക്കി(38). എന്നാൽ രണ്ടാം പകുതിയിൽ പൊരുതിക്കളിച്ച ജർമ്മനി സ്റ്റിൻഡലിന്റെ ഗോളിലൂടെ ജർമ്മനി സമനില പിടിക്കുകയായിരുന്നു.
ഓസ്ട്രേലിയക്ക് എതിരായ മത്സരത്തിൽ സാംബോ ആൻഗീസോയുടെ ഗോളിലൂടെ കാമറൂണാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 60 മിനുറ്റിൽ നായകൻ മില്ലിഗന്റെ പെനാൽറ്റി ഗോളിലൂടെ ഓസ്ട്രേലിയ സമനില പിടിക്കുകയായിരുന്നു.