scorecardresearch
Latest News

കോൺഫെഡറേഷൻ കപ്പ്: ഫൈനൽബർത്തിനായി പറങ്കിപ്പടയും ചെമ്പടയും നേർക്കുനേർ

ഇന്ത്യന്‍ സമയം രാത്രി 11നാണ് മത്സരം.

കോൺഫെഡറേഷൻ കപ്പ്: ഫൈനൽബർത്തിനായി പറങ്കിപ്പടയും ചെമ്പടയും നേർക്കുനേർ

മോസ്ക്കോ: കോൺഫെഡറേഷൻ കപ്പ് സെമി പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. യൂറോപ്യൻ ചാമ്പ്യൻമാരായ പോർച്ചുഗലും ലാറ്റിൻ അമേരിക്കൻ ചാമ്പ്യൻമാരായ ചിലിയും തമ്മിലാണ് ആദ്യ സെമി. ഗ്രൂപ്പ് എ ചാമ്പ്യന്മാരായാണ് പോര്‍ച്ചുഗല്‍ എത്തുന്നത്. ചിലിയാകട്ടെ ഗ്രൂപ്പ് ബിയില്‍ രണ്ടാമന്മാരായും. തങ്ങളുടെ ആദ്യ കോണ്‍ഫെഡറേഷന്‍ കപ്പ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്. നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ജര്‍മനി നാളെ മെക്സിക്കോയുമായി ഏറ്റുമുട്ടും.

മറ്റൊരു അന്താരാഷ്ട്ര കിരീടം ലക്ഷ്യംവെക്കുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നിർണ്ണായകമാണ് ഇന്നത്തെ മത്സരം. യൂറോപ്യൻ കിരീടം സ്വന്തമാക്കിയ ക്രിസ്റ്റ്യാനോയും സംഘവും തകർപ്പൻ ഫോമിലാണ്. ബെർണാഡോ സിൽവയും നാനിയും അടങ്ങുന്ന മുന്നേറ്റ നിര തകർപ്പൻ പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്.

അലക്സിസ് സാഞ്ചസിന്റേയും അട്ടൂറോ വിഡാലിന്റേയും ഫോമിലാണ് ചിലിയുടെ പ്രതീക്ഷ. കോണ്‍ഫെഡറേഷന്‍ കപ്പ് ജയത്തിലും ഈ താരങ്ങളുടെ പ്രകടനമായിരുന്നു നിര്‍ണായകമായത്. ഇന്ത്യന്‍ സമയം രാത്രി 11നാണ് മത്സരം.

നാളെ നടക്കുന്ന രണ്ടാം സെമിയില്‍ ജര്‍മനി മെക്സിക്കോയെ നേരിടും. കാമറൂണിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് ജര്‍മനി സൈമിഫൈനല്‍ ബര്‍ത്ത് സ്വന്തമാക്കിയത്. ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലിന് പിന്നില്‍ രണ്ടാമതായിരുന്നു മെക്സിക്കോ.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Confederation cup semi final classic fight between portugal and chile