കസാന്‍: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളിലെ രണ്ടാം മത്സരത്തില്‍ യൂറോപ്പ്യന്‍ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ -മെക്സിക്കോ മത്സരം സമനിലയിൽ അവസാനിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോൾ വീതം അടിച്ചാണ് സമനിലയിൽ പിരിഞ്ഞത്.

34-ാം മിനിറ്റിൽ റിക്കാർഡോ ക്വരസ്മയുടെ ഗോളിൽ പോർച്ചുഗലാണ് ആദ്യം ലീഡ് നേടിയത്. 42-ാം മിനിറ്റിൽ ഹാവിയർ ഹെർണാണ്ടസ് മെക്സിക്കോയെ ഒപ്പമെത്തിച്ചു. 83 മിനുറ്റിൽ സെഡ്രിക്കിന്റെ ഗോളിലൂടെ പോർച്ചുഗൽ ഒരിക്കൽക്കൂടി മുന്നിലെത്തി.​ എന്നാൽ അവസാന മിനുറ്റിൽ മൊറേനോയുടെ ഗോളിലൂടെ മെക്സിക്കോ സമനില പിടിക്കുകയായിരുന്നു.

കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ ഒരു യൂറോപ്പ്യന്‍ എതിരാളിയെ മെക്‌സിക്കോ പരാജയപ്പെടുത്തിയിട്ടില്ല. ഗ്രീസിനും ഡെന്‍മാര്‍ക്കിനും എതിരെയുള്ള സമനിലകളാണ് ഇതുവരെയുള്ള മെക്സിക്കോയുടെ സമ്പാദ്യം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook