/indian-express-malayalam/media/media_files/uploads/2019/09/Yuvaraj-Singh-and-MS-Dhoni.jpg)
മുംബൈ: വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്. ഋഷഭ് പന്തിനു കൂടുതല്‍ സമയം നല്‍കണമെന്നും അദ്ദേഹത്തെ സമ്മര്‍ദ്ദത്തിലാക്കരുതെന്നും യുവരാജ് സിങ് പറഞ്ഞു.
പന്തിനെ മനസ്സിലാക്കാന്‍ സാധിക്കണം. അദ്ദേഹവുമായി ആരെങ്കിലും തുറന്നു സംസാരിക്കണം. മഹേന്ദ്രസിങ് ധോണിയുമായി പന്തിനെ താരതമ്യം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും യുവരാജ് പറഞ്ഞു.
Read Also: ഗ്രേറ്റ, നിങ്ങള്‍ ഒരു പ്രചോദനമാണ്, ഇനി ഒഴിവുകഴിവുകളില്ല; പിന്തുണയുമായി രോഹിത് ശര്‍മ്മ
"ധോണി ഒറ്റദിവസം കൊണ്ടല്ല സൂപ്പര്‍ താരമായത്. ഏതാനും വര്‍ഷങ്ങളുടെ പ്രയത്‌നത്തിലൂടെയാണു ധോണി വലിയ താരമായത്. അതുകൊണ്ടു തന്നെ ധോണിക്കു പകരക്കാരനെ തേടുമ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ വേണ്ടിവരും. ട്വന്റി 20 ലോകകപ്പിന് ഏകദേശം ഒരു വര്‍ഷമുണ്ട്. അതു പന്തിനെ സംബന്ധിച്ചിടുത്തോളം വലിയ കാലയളവാണ്" യുവരാജ് പറഞ്ഞു.
ഋഷഭ് പന്തില്‍നിന്ന് എത്രത്തോളം മികച്ച പ്രകടനം ലഭിക്കുമെന്നത് അദ്ദേഹത്തിന്റെ മാനസികാവസ്ഥാ അനുസരിച്ചുകൂടിയിരിക്കും. പന്തിന്റെ മാനസികാവസ്ഥ മനസിലാക്കി വേണം അദ്ദേഹത്തിനു പരിശീലനം നല്‍കാന്‍. പന്തിനെ അടിച്ചമര്‍ത്താനും സമ്മര്‍ദ്ദത്തിലാക്കാനും നോക്കിയാല്‍ അദ്ദേഹത്തില്‍നിന്നു മികച്ച പ്രകടനം ലഭിക്കില്ല.
Read Also: 11 കളിയില്‍ 50 പുറത്താക്കലുകള്‍; ധോണിയെ അതിവേഗം പിന്നിലാക്കി ഋഷഭ് പന്ത്
പന്തിന് ഏറെ അവസരങ്ങള്‍ ലഭിച്ചു. എന്നാല്‍ എങ്ങനെ മികച്ച പ്രകടനം കണ്ടെത്താന്‍ കഴിയും? പരിശീലകര്‍ക്കും ക്യാപ്റ്റനും പന്തിന്റെ പ്രകടനത്തിൽ ഏറെ മാറ്റങ്ങള്‍ കൊണ്ടുവരാൻ സാധിക്കുമെന്നും യുവരാജ് സിങ് പറഞ്ഞു.
ഋഷഭ് പന്തിനെതിരെ മുതിർന്ന താരങ്ങളും പരിശീലകൻ രവി ശാസ്ത്രിയും രൂക്ഷമായ വിമർശനങ്ങളുന്നയിച്ചിരുന്നു. മികച്ച പ്രകടനം കാഴ്‌ചവച്ചില്ലെങ്കിൽ പന്തിനു പകരം മറ്റൊരാളെ ടീമിലെടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കുമെന്നു രവി ശാസ്ത്രി പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിൽ പന്തിനു മികച്ച പ്രകടനം നടത്താൽ സാധിച്ചില്ല. ഇതും വിമർശനങ്ങൾക്ക് ആക്കം കൂട്ടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.