Community Shield 2020 Liverpool vs Arsenal Result; Score: Arsenal 1 (5) – 1 (4) Liverpool: 2019-20 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂളും എഫ്എ കപ്പ് ജേതാക്കളായ ആഴ്സണലും ഏറ്റമുട്ടിയ എഫ്എ കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ ജയം നേടി ആഴ്സണൽ. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി 90 മിനുറ്റും അവസാനിപ്പിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു. ഷൂട്ടൗട്ടിൽ ആഴ്സണൽ അഞ്ച് ഷോട്ടും ലക്ഷ്യത്തിലെത്തിച്ചെങ്കിലും ലിവർപൂളിന് നാല് ഷോട്ട് മാത്രമാണ് വലയിലെത്തിക്കാനായത്.
ആഴ്സണലിന് വേണ്ടി പിയറി എമറിക്ക് ഒബമയാങ്ങിലൂടെ കളിയുടെ പന്ത്രണ്ടാം മിനുറ്റിൽ ആദ്യ ഗോൾ പിറന്നു. ആദ്യ പകുതി അവസാനിക്കുന്നത് വരെ ഒന്നേ പൂജ്യത്തിന്റെ ലീഡ് നിലനിർത്താനും ഗണ്ണേഴ്സിന് കഴിഞ്ഞു. രണ്ടാം പകുതിയിൽ 73ാം മിനുറ്റിൽ തകുമി മിനാമിനോയിലൂടെ പ്രിമീയർ ലീഗ് ചാമ്പ്യൻമാർ മറുപടി ഗോൾ നേടി മത്സരം സമനിലയിലെത്തിച്ചു. 90ാം മിനുറ്റും ഇഞ്ച്വറി ടൈമും അവസാനിക്കുന്നത് വരെ സമനില തുടർന്ന മത്സരം പിന്നീട് ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
Arsenal have won the Community Shield for the 16th time in the club’s history.
Only Manchester United (21) has more in the competitions history. pic.twitter.com/HUHi5RSNjn
— Squawka Football (@Squawka) August 29, 2020
ഷൂട്ടൗട്ടിൽ ലിവർപൂളിന് വേണ്ടി മുഹമ്മജദ് സലാ, ഫാബിയാനോ,മിനാമിനോ, ജോൻസ് എന്നിവർ ഷോട്ട് ലക്ഷ്യത്തിലെത്തിച്ചപ്പോൾ മൂന്നാമതിറങ്ങിയ ബ്രൂസ്റ്ററുടെ ഷോട്ട് മിസ്സാവുകയായിരുന്നു.
Read More: ബാഴ്സലോണ കടപ്പെട്ടിരിക്കുന്നത് ഹൈദരാബാദിനോട്; ആൽബർട്ട് റോക്ക ഇനി കോമാന്റെ കൂട്ടാളി
ആഴ്സണലിന് വേണ്ടി നെൽസൺ, നൈൽസ്, കെഡ്രിക്, ലൂയിസ് എന്നിവർക്കൊടുവിൽ എമറിക് കൂടെ ഷോട്ട് ലക്ഷ്യത്തിലെത്തിച്ചതോടെ മത്സരം ഗണ്ണേഴ്സ് സ്വന്തമാക്കുകയായിരുന്നു.
വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു മത്സരം, ഫൈനലിൽ ചെൽസിയെ തോൽപ്പിച്ച് എഫ്എ കപ്പ് ഉയർത്തിയ അതേ വേദിയിലാണ് ആഴ്സണൽ 28 ദിവസത്തിനുശേഷം വീണ്ടും ഇറങ്ങിയന്നത്.
2019-20 സീസണിലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂളും എഫ്എ കപ്പ് ജേതാക്കളായ ആഴ്സണലും ശനിയാഴ്ച രാത്രിയാണ് എഫ്എ കമ്മ്യൂണിറ്റി ഷീൽഡിൽ ഏറ്റുമുട്ടിയത്. വെംബ്ലി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി ഒൻപതിനായിരുന്നു മത്സരം ആരംഭിച്ചത്. ഇരു ക്ലബ്ബുകളുടെയും 2020-21 സീസണിലെ ആദ്യമത്സരമാണ് ഇത്.
Read More: രണ്ടും കൽപ്പിച്ച് മെസി; ബാഴ്സലോണ പ്രസിഡന്റ് രാജിസന്നദ്ധത അറിയിച്ചിട്ടും മൗനം തുടർന്ന് താരം
കമ്യൂണിറ്റി ഷീൽഡ് ചരിത്രത്തിൽ ഇത് നാലാം തവണയാണ് ലിവർപൂളും ആഴ്സണലും ഏറ്റുമുട്ടിയത്. മുൻപ് മൂന്നു തവണ ഏറ്റുമുട്ടിയപ്പോൾ ലിവർപൂൾ രണ്ടു തവണയും ആഴ്സണൽ ഒരുതവണയും ജയിച്ചു.
1979ൽ ലിവർപൂൾ 3-1നും 89ൽ എതിരില്ലാത്ത ഒരുഗോളിനും ആഴ്സണലിനെ തോൽപിച്ചപ്പോൾ 2002ൽ എതിരില്ലാത്ത ഒരു ഗോളിന് ഗണ്ണേഴ്സ് റെഡ്സിനെ പരാജയപ്പെടുത്തി.
Read More: Community Shield 2020 Live Score Updates: Arsenal (5) 1-1 (4) Liverpool, pens