മുംബൈ: രമാകാന്ത് അച്ഛരേക്കറുടെ സംസ്‌കാരച്ചടങ്ങില്‍ കണ്ണീരണിഞ്ഞ് സച്ചിന്‍ ടെൻഡുല്‍ക്കര്‍. മുംബൈയിലെ ശിവാജി പാര്‍ക്കിനടുത്തുള്ള ശ്മശാനത്തിൽ അച്ഛരേക്കറിന്റെ ഭൗതികശരീരം സംസ്കരിക്കുമ്പോൾ സച്ചിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

ശ്മശാനത്തിലേക്ക് ഭൗതിക ശരീരം വഹിക്കാനും മുൻ നിരയിൽ സച്ചിൻ ഉണ്ടായിരുന്നു. സച്ചിന് പുറമെ വിനോദ് കാംബ്ലി, ബൽവന്ദ് സിങ്, ചന്ദ്രകാന്ത് പണ്ഡിറ്റ് എന്നിവരുമുണ്ടായിരുന്നു. സാമൂഹിക-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്.

ചിത്രം: അമിത് ചക്രവർത്തി, ഇന്ത്യൻ എക്സ്പ്രസ്

ഇന്നലെ മരണ വാർത്തയറിഞ്ഞത് മുതൽ വൻ ജനാവലിയാണ് രാമകാന്ത് അച്ഛരേക്കറെ അവസാനമായി ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത്. ദ്രോണാചാര്യ അവാർഡ് ജേതാവും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ പരിശീലകനുമായിരുന്ന രാമകാന്ത് അച്ഛരേക്കർ ഇന്നലെയാണ് അന്തരിച്ചത്. 87 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു.

ചിത്രം: അമിത് ചക്രവർത്തി, ഇന്ത്യൻ എക്സ്പ്രസ്

സച്ചിൻ ടെൻഡുൽക്കറുടെ കരിയറിൽ നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് രാമകാന്ത് അച്ഛരേക്കർ. മുംബൈ ദാദറിലെ കാമാത്ത് മെമ്മോറിയൽ ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകനായ ഇദ്ദഹത്തിന്റെ അക്കാദമിയിൽ നിന്ന് നിരവധി പ്രമുഖരാണ് ക്രിക്കറ്റിന്റെ ലോകത്ത് ശക്തമായ സാന്നിധ്യമറിയിച്ചത്. സച്ചിൻ ടെൻഡുൽക്കറിന് പുറമെ വിനോദ് കാംബ്ലി, അജിത് അഗാർക്കർ, ചന്ദ്രകാന്ത് പാട്ടിൽ, പ്രവീൺ ആംറെ എന്നിവരെയും രാമകാന്ത് അച്ഛരേക്കർ പരിശീലിപ്പിച്ചിട്ടുണ്ട്.

ചിത്രം: അമിത് ചക്രവർത്തി, ഇന്ത്യൻ എക്സ്പ്രസ്

ചിത്രം: അമിത് ചക്രവർത്തി, ഇന്ത്യൻ എക്സ്പ്രസ്

ചിത്രം: അമിത് ചക്രവർത്തി, ഇന്ത്യൻ എക്സ്പ്രസ്

ചിത്രം: ഗണേഷ്, ഇന്ത്യൻ എക്സ്പ്രസ്

ചിത്രം: ഗണേഷ്, ഇന്ത്യൻ എക്സ്പ്രസ്

ചിത്രം: ഗണേഷ്, ഇന്ത്യൻ എക്സ്പ്രസ്

ചിത്രം: ഗണേഷ്, ഇന്ത്യൻ എക്സ്പ്രസ്

ചിത്രം: ഗണേഷ്, ഇന്ത്യൻ എക്സ്പ്രസ്

ചിത്രം: ഗണേഷ്, ഇന്ത്യൻ എക്സ്പ്രസ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ