ദോഹ: ക്ലബ് ലോകകപ്പ് ഫുട്‌ബോളില്‍ കരുത്ത് തെളിയിച്ച് യൂറോപ്യന്‍ ചാംപ്യന്‍മാരായ ലിവര്‍പൂള്‍ ക്ലബ്. ദോഹയില്‍ നടന്ന ക്ലബ് ലോകകപ്പ് ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച് ലിവര്‍പൂള്‍ ചാംപ്യന്‍മാരായി. ഇഞ്ചുറി ടൈമില്‍ റോബര്‍ട്ടോ ഫിര്‍മിഞ്ഞോയാണ് ലിവര്‍പൂളിനായി വിജയഗോള്‍ നേടിയത്. ബ്രസീലിയന്‍ ക്ലബ് ഫ്ലെമങ്കോയെയാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്.

Read Also: Horoscope of the Week (Dec 22 -Dec 28 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?

ആദ്യ ക്ലബ് ലോകകപ്പ് കിരീടമാണ് ലിവർപൂൾ ദോഹയിൽ നേടിയത്. മത്സരത്തിന്റെ 99-ാം മിനിറ്റിലായിരുന്നു ഫിർമിഞ്ഞോ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ തകർത്തു കളിച്ച ലിവർപൂളിന് ഒരു ഗോൾ നേട്ടത്തിലെത്താൻ ഏറെ സമയം കാത്തിരിക്കേണ്ടി വന്നു. ഇതിനുമുൻപ് 2005 ൽ ക്ലബ് ഫുട്ബോൾ ലോകകപ്പ് കളിച്ച ലിവർപൂളിന് കിരീട നേട്ടത്തിലെത്താൻ സാധിച്ചിരുന്നില്ല.

രണ്ടാം സെമിയിൽ കോൺകാഫ് ചാംപ്യൻസ് ലീഗ് കിരീട ജേതാക്കളായ മെക്സിക്കൻ ക്ലബ്ബ് മൊണ്ടെറിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ലിവർപൂൾ ഫെെനലിലേക്ക് പ്രവേശിച്ചത്. മൊണ്ടെറിയയ്‌ക്കെതിരായ മത്സരത്തിലും ഫിർമിഞ്ഞോ തന്നെയാണ് രക്ഷകനായത്. ഫിർമിഞ്ഞോയുടെ വിജയഗോൾ അന്ന് ഏറെ ആഘോഷിക്കപ്പെട്ടിരുന്നു.

Read Also: ചന്ദ്രശേഖർ ആസാദിന്റെ ജാമ്യാപേക്ഷ തള്ളി, റിമാൻഡിൽ

റോബർട്ടോ ഫിർമിഞ്ഞോ, സാഡിയോ മാനെ, ട്രെന്ര് അലക്സാണ്ടർ എന്നിവരെ പകരക്കാരുടെ ബെഞ്ചിലിരുത്തിയായിരുന്നു ലിവർപൂൾ മത്സരം ആരംഭിച്ചത്. അസുഃഖം പിടികൂടിയ സൂപ്പർ താരം വിർജിൽ വാൻഡൈക്കും ടീമിന് പുറത്തായിരുന്നു. എന്നാൽ അവസാന വിജയവും ചിരിയും ലിവർപൂളിന് മാത്രം സ്വന്തമായി. ഇഞ്ചുറി ടൈമിൽ പകരക്കാരനായി എത്തിയ ഫിർമിഞ്ഞോ നേടിയ ഗോളാണ് ചെമ്പടയ്ക്ക് ജയം ഉറപ്പാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook