CK Vineeth remembers VP Sathyan on his 53rd birth anniversary: വി പി സത്യന്റെ അന്‍പത്തിമൂന്നാം ജന്മവാര്‍ഷികമാണ് ഇന്ന്. കേരളം കണ്ട മികച്ച കാല്‍പ്പന്തു കളിക്കാരനും കേരള സന്തോഷ് ട്രോഫി ടീമിന്റെ മുന്‍ ക്യാപ്റ്റനുമായിരുന്ന വി പി സത്യന്റെ ഓര്‍മ്മകള്‍ പങ്കു വച്ച് എത്തിയത് ഫുട്ബാള്‍ താരം സി കെ വിനീത് ആണ്.
“വി പി സത്യന്‍ സാറിനെ ഈ ദിവസം ഓര്‍ക്കുന്നു ജീവിച്ചിരുന്നെങ്കില്‍ ഇന്ന് അദ്ദേഹത്തിന്റെ അന്‍പത്തിമൂന്നാം പിറന്നാള്‍ ആകുമായിരുന്നു. ഞങ്ങളുടെ ഓര്‍മ്മകളില്‍ നിങ്ങള്‍ ഇന്നും ജീവിക്കുന്നു, ‘ക്യാപ്റ്റന്‍’, #Legend”, സി കെ വിനീത് കുറിച്ചു.
Remembering VP Sathyan sir on what would have been his 53rd birthday. You live on in our memories, Captain! #Legend pic.twitter.com/cqUQeEyYQV
— CK Vineeth (@ckvineeth) April 29, 2019
പത്തു തവണ ഇന്ത്യൻ ടീമിന്റെ ക്യപ്റ്റനായിരുന്നു സത്യൻ. 1993-ൽ ‘മികച്ച ഇന്ത്യൻ ഫുട്ബോളർ’ ബഹുമതി കരസ്ഥമാക്കി. കേരള ടീമിന്റെയും കേരള പോലീസ് ടീമിന്റെയും സുവർണകാലമായിരുന്നു സത്യന്റെ കാലഘട്ടം. ’92-ൽ കേരളത്തെ രണ്ടാം സന്തോഷ് ട്രോഫി കിരീടം നേടുന്നതിലേക്ക് നയിച്ച സത്യൻ 93-ൽ സന്തോഷ് ട്രോഫി നിലനിർത്തിയ ടീമിലും അംഗമായിരുന്നു. ചെന്നൈയിൽ ഇന്ത്യൻ ബാങ്കിന്റെ ഫുട്ബോൾ ടീം കോച്ചും ബാങ്കിന്റെ ചെന്നൈ ഹെഡ് ഓഫീസിൽ അസിസ്റ്റന്റ് മാനേജരുമായിരുന്നു സത്യൻ.
ഏറെക്കാലമായി വിഷാദരോഗം അനുഭവിച്ചിരുന്ന സത്യൻ 41-ആം വയസ്സിൽ 2006 ജൂലൈ 18-ന് ഉച്ചയോടെ പല്ലാവരം റെയിൽവേ സ്റ്റേഷനടുത്തുവച്ച് തീവണ്ടി തട്ടി അന്തരിച്ചു. ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് സൂചിപ്പിക്കുന്ന നാല് കുറിപ്പുകൾ സത്യന്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്തു. 2018ൽ വി.പി സത്യന്റെ ജീവചരിത്രം ആസ്പദമാക്കി പ്രജേഷ് സെൻ നിർമിച്ച ജയസൂര്യ അഭിനയിച്ച മലയാള സിനിമയാണ് ക്യാപ്റ്റൻ.