ഹാട്രിക് റോണോ; പുതുവര്‍ഷം ആഘോഷമാക്കി സൂപ്പര്‍താരം

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫുട്‌ബോൾ കരിയറിലെ 56-ാം ഹാട്രിക് നേട്ടമാണ് ഇത്

ടുറിന്‍: നല്ലകാലം കഴിഞ്ഞെന്ന് വിമര്‍ശിച്ചിരുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കിയ യുവന്റസിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പുതുവര്‍ഷത്തിലെ ആദ്യ മത്സരത്തില്‍ ഹാട്രിക് നേടി റൊണാള്‍ഡോ വിമര്‍ശകരുടെ വായടപ്പിച്ചു. ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ റൊണാള്‍ഡോ നേടിയ ഹാട്രിക് കരുത്തില്‍ യുവന്റസ് മറുപടിയില്ലാത്ത നാല് ഗോളിന് കാഗ്ലിയാരിയെ തോല്‍പ്പിച്ചു.

മത്സരത്തിന്റെ 49-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. 67-ാം മിനിറ്റില്‍ യുവന്റസിന് ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് റൊണാള്‍ഡോ രണ്ടാം ഗോള്‍ സ്വന്തമാക്കി. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വെയ്‌നിലൂടെ യുവന്റസ് മൂന്നാം ഗോള്‍ സ്വന്തമാക്കി.

തൊട്ടടുത്ത മിനിറ്റില്‍ തന്നെ യുവന്റസിന്റെ നാലാം ഗോളും റൊണാള്‍ഡോയുടെ ഹാട്രിക് ഗോളും പിറന്നു. 82-ാം മിനിറ്റിലാണ് ഈ വര്‍ഷത്തെ റൊണാള്‍ഡോയുടെ ആദ്യ ഹാട്രിക് പിറന്നത്. ഡഗ്ലസ് കോസ്റ്റ ബോക്‌സിലേക്ക് നീട്ടി നല്‍കിയ പന്ത് വലതുകാൽ കൊണ്ട് നിയന്ത്രിച്ച് ഇടതുകാലു കൊണ്ട് അനായാസം റൊണാൾഡോ ഗോള്‍വര കടത്തി. ആദ്യമായാണ് സീരി എയിലെ തുടര്‍ച്ചയായ അഞ്ച് മത്സരങ്ങളില്‍ റൊണാള്‍ഡോ ഗോളടിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫുട്‌ബോൾ കരിയറിലെ 56-ാം ഹാട്രിക് നേട്ടമാണ് ഇത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Christiano ronaldo first hat trick in 2020 for juventus

Next Story
എന്നെക്കുറിച്ച് സംസാരിച്ചോളൂ, പക്ഷേ എന്റെ കുടുംബത്തെ വലിച്ചിഴക്കരുത്; രോഹിത് ശർമrohit sharma, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express