scorecardresearch

റൊണാള്‍ഡോയുടെ 99-ാം രാജ്യാന്തര ഗോള്‍; യൂറോ കപ്പ് യോഗ്യത നേടി പോര്‍ച്ചുഗല്‍

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 100 ഗോള്‍ എന്ന അപൂര്‍വ്വ നേട്ടത്തിലേക്ക് ഒരു ഗോള്‍ അകലം മാത്രമാണ് റൊണാള്‍ഡോയ്ക്കുള്ളത്

റൊണാള്‍ഡോയുടെ 99-ാം രാജ്യാന്തര ഗോള്‍; യൂറോ കപ്പ് യോഗ്യത നേടി പോര്‍ച്ചുഗല്‍

യൂറോ കപ്പ് യോഗ്യത നേടി നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗല്‍. യോഗ്യതാ മത്സരത്തിൽ ലക്‌സംബര്‍ഗിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പോര്‍ച്ചുഗല്‍ യൂറോ കപ്പിലേക്ക് യോഗ്യത നേടിയത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 99-ാം ഗോള്‍ സ്വന്തമാക്കുകയും ചെയ്തു.

Read Also; ധോണി അത് പറഞ്ഞില്ലായിരുന്നെങ്കില്‍ ഞാന്‍ സെഞ്ച്വറി അടിച്ചേനെ: ഗൗതം ഗംഭീര്‍

ലക്‌സംബര്‍ഗിനെതിരെ ബ്രൂണോ ഫെര്‍ണാണ്ടസിലൂടെയാണ് പോര്‍ച്ചുഗല്‍ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ 39-ാം മിനിറ്റിലായിരുന്നു ബ്രൂണോയുടെ ആദ്യ ഗോള്‍. പോര്‍ച്ചുഗലിന് വേണ്ടിയുള്ള രണ്ടാം ഗോള്‍ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നായിരുന്നു. മത്സരത്തിന്റെ 86-ാം മിനിറ്റിലായിരുന്നു റൊണാള്‍ഡോ പോര്‍ച്ചുഗലിന്റെ ലീഡ് ഉയര്‍ത്തിയ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായി പോര്‍ച്ചുഗല്‍ യൂറോ കപ്പ് യോഗ്യത നേടി. 17 പോയിന്റാണ് പോര്‍ച്ചുഗലിനുള്ളത്.

Read Also: താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ റൊണാൾഡോ: മെസി

അന്താരാഷ്ട്ര ഫുട്‌ബോളില്‍ 100 ഗോള്‍ എന്ന അപൂര്‍വ്വ നേട്ടത്തിലേക്ക് ഒരു ഗോള്‍ അകലം മാത്രമാണ് റൊണാള്‍ഡോയ്ക്കുള്ളത്. ഇറാന്റെ അലി ദാ മാത്രമാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയിട്ടുള്ളത്.

2020 ജൂൺ 12 മുതൽ റോമിലാണ് യൂറോ കപ്പ് മത്സരങ്ങൾ നടക്കുന്നത്. ലോകചാംപ്യൻമാരായ ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകളും ഇതിനോടകം യൂറോകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Christiano ronaldo 99th international goal for portugal