Latest News

ആശുപത്രിയിൽ നിന്ന് ടീം അംഗങ്ങൾക്ക് ആശംസയറിയിച്ച് ക്രിസ്റ്റ്യൻ എറിക്സൺ

ആരാധകർക്കും മറ്റ് ടീമുകൾക്കും ഡാനിഷ് ഫൂട്ബോൾ ഫെഡറേഷൻ നന്ദിയറിയിച്ചു

Christian Eriksen, Christian Eriksen sends greetings, Eriksen hospital update, Christian Eriksen latest update, Christian Eriksen latest news, എറിക്സൺ, ക്രിസ്റ്റ്യൻ എറിക്സൺ, യൂറോ, ഫുട്ബോൾ, football news Malayalam, ie malayalam

യൂറോ 2020ൽ ഡെൻമാർക്ക് ഫിൻലാൻഡ് മത്സരത്തിനിടെ തളർന്ന് വീണ ഡാനിഷ് മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. എറിക്സൺ സഹപ്രവർത്തകർക്ക് ആശംസകൾ അറിയിച്ചതായി ഡാനിഷ് സോക്കർ ഫെഡറേഷൻ അറിയിച്ചു. “ടീം അംഗങ്ങൾക്കെല്ലാം ആശംസകൾ,” എന്നാണ് എറിക്സൺ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

കോപ്പൻഹേഗനിൽ ശനിയാഴ്ച നടന്ന മത്സരത്തിനിടെയാണ് എറിക്സൺ തളർന്നുവീണത്. മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കേ എറിക്സൺ തളർന്നുവീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന് സിപിആർ നൽകുകയും ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റുകയും ചെയ്തു.

“ഇന്ന് രാവിലെ ഞങ്ങൾ ക്രിസ്റ്റ്യൻ എറിക്സണുമായി സംസാരിച്ചു, അദ്ദേഹം തന്റെ സഹപ്രവർത്തകർക്ക് ആശംസകൾ അയച്ചു,” ഡാനിഷ് ഫെഡറേഷൻ ട്വിറ്ററിൽ കുറിച്ചു. “അദ്ദേഹത്തിന്റെ നില സ്ഥിരമാണ്, കൂടുതൽ പരിശോധനയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത് തുടരുകയാണ്. ദേശീയ ടീമിലെ ടീമും സ്റ്റാഫുകളും പ്രതിസന്ധി ഘട്ടത്തിൽ സഹായം നൽകി,” ട്വീറ്റിൽ പറയുന്നു.

എറിക്സൺ തളർന്ന് വീണ ശേഷം യൂറോ 2020 ഗെയിം ഏകദേശം 90 മിനിറ്റ് താൽക്കാലികമായി നിർത്തിവച്ചു. പിന്നീട് മത്സരം പുനരാരംഭിക്കുകയും ഫിൻ‌ലാൻ‌ഡ് 1-0ന് വിജയിക്കുകയും ചെയ്തു.

Read More: എറിക്സണ് കാര്‍ഡിയാക്ക് മസാജ് നല്‍കി, മൈതാനം വിടും മുന്‍പ് സംസാരിച്ചു: ടീം ഡോക്ടര്‍

മുൻകൂട്ടി തീരുമാനിച്ച എല്ലാ വാർത്താ സമ്മേളനങ്ങളും ഡാനിഷ് ടീം ഞായറാഴ്ച ബേസ് ക്യാമ്പിൽ റദ്ദാക്കുകയും പരിശീലന സെഷൻ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

29 കാരനായ എറിക്സൻ ഡെൻമാർക്കിലെ മികച്ച ആശുപത്രികളിലൊന്നായ റിഗ്ഷോസ്പിറ്റാലെറ്റിലാണ് ചികിത്സയിൽ കഴിയുന്നത്. മത്സരം നടന്ന പാർക്കൻ സ്റ്റേഡിയത്തിൽ നിന്ന് ഒരു മൈൽ അകലെയാണ് ആശുപത്രി.

Read More: ക്രിസ് ഐ ലവ് യു, ഗോളുകള്‍ എറിക്സണ് സമര്‍പ്പിച്ച് ലൂക്കാക്കു; ബല്‍ജിയം റഷ്യയെ തകര്‍ത്തു

മിഡ്ഫീൽഡറിനെ പിന്തുണച്ചതിന് ആരാധകർക്കും മറ്റ് ടീമുകൾക്കും ഡിബിയു എന്നറിയപ്പെടുന്ന ഡാനിഷ് ഫെഡറേഷൻ നന്ദി പറഞ്ഞു.

ടൂർണമെന്റിന്റെ ബാക്കി ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുമ്പോൾ ഡാനിഷ് കളിക്കാർക്ക് ആവശ്യമായ സഹായം നൽകുമെന്ന് ഡെൻമാർക്ക് പരിശീലകൻ കാസ്പർ ഹുൽമണ്ട് ശനിയാഴ്ചത്തെ കളിക്ക് ശേഷം പറഞ്ഞു.

Read More: UEFA Euro 2020 Schedule, Teams, Fixtures, Live Streaming: യൂറോകപ്പ് 2020 ഫിക്സ്ചർ

“ചെയ്യാൻ കഴിയുന്നത്ര അടുത്ത ദിവസങ്ങളിൽ ഞങ്ങൾ ചെയ്യും,” ഹുൽമന്ദ് പറഞ്ഞു. “തീർച്ചയായും ഞങ്ങൾ പ്രൊഫഷണലായ ആളുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. … അത്തരമൊരു ഗെയിം കളിക്കുന്നത് സാധാരണമല്ല, നിങ്ങളുടെ ഒരു സുഹൃത്ത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ അനുഭവിക്കുമ്പോൾ,” അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പ് ബിയിൽ വ്യാഴാഴ്ച ബെൽജിയത്തിനെതിരായ അടുത്ത മത്സരത്തിനായിടീമിന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിവരും.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Christian eriksen sends his greetings to teammates after collapse

Next Story
French Open 2021 Men’s Final, Djokovic vs Tsitsipas: ഫ്രഞ്ച് ഓപ്പൺ: 19ാം ഗ്രാൻഡ്സ്ലാം കിരീടം നേടി ജോക്കോവിച്ച്Novak Djokovic, French Open
The moderation of comments is automated and not cleared manually by malayalam.indianexpress.com