ലണ്ടണ്‍: ഫുട്ബോളില്‍ കാണികളെ കൈയ്യടിപ്പിക്കുന്നതും കണ്ണീരണിയിക്കുന്നതുമായ നിമിഷങ്ങളുണ്ടായിട്ടുണ്ട്. അങ്ങനെയൊന്നായിരുന്നു കഴിഞ്ഞ യൂറൊ കപ്പിനിടെ ഡെന്മാര്‍ക്കിന്റെ ക്രിസ്റ്റ്യന്‍ എറിക്സണ് കളത്തില്‍ വച്ച് ഹൃദയാഘാതം സംഭവിച്ചത്. എന്നാല്‍ 259 ദിവസത്തെ ഇടവേളയ്ക്ക് ശേഷം താരം ബൂട്ടണിഞ്ഞ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പന്ത് തട്ടി.
ബ്രെന്റ്ഫോര്‍ താരമായ എറിക്സണ്‍ ന്യൂകാസിലിനെതിരെ 52-ാം മിനുറ്റിലായിരുന്നു കളത്തിലെത്തിയത്. നിറകൈയ്യടിയോട് കൂടി എഴുന്നേറ്റ് നിന്നായിരുന്നു കാണികള്‍ എറിക്സണെ വരവേറ്റത്. എതിര്‍ ടീം താരങ്ങളും താരത്തിനെ ആദരം നല്‍കി. കാർഡിയോവർട്ടർ ഡിഫിബ്രിലേറ്റർ ഘടിപ്പിച്ചതിന് ശേഷമാണ് എറിക്സണ്‍ കളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്.
എറിക്സണ്‍ കളത്തിലെത്തിയപ്പോഴേക്കും ന്യൂകാസില്‍ 2-0 ന് പിന്നിലായിരുന്നു. എന്നാല്‍ എറിക്സണ്‍ എത്തിയതിന് ശേഷം പിന്നീട് ബ്രെന്റ്ഫോര്‍ഡ് ഗോള്‍ വഴങ്ങിയില്ല. നേരത്തെ ഇന്റര്‍മിലാന്‍ താരമായിരുന്ന എറിക്സണ് ഹൃദ്രോഗത്തെ തുടര്‍ന്നാണ് ഇറ്റാലിയന്‍ ലീഗ് വിടേണ്ടി വന്നത്. എന്നാല്‍ കഴിഞ്ഞ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബ്രെന്റ്ഫോര്‍ഡ് താരത്തെ ടീമിലെത്തിക്കുകയായിരുന്നു.
Also Read: എതിരില്ലാത്ത മൂന്ന് ഗോളിന് ചെന്നൈയിനെ തകർത്ത് ബ്ലാസ്റ്റേഴ്സ്; പോയിന്റ് നിലയിൽ നാലാമത്