ദോഹ: ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ പുതിയ വേഗരാജാവായി ക്രിസ്റ്റ്യന്‍ കോള്മന്. ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ അമേരിക്കന്‍ താരം കോള്മന് സ്വര്‍ണം സ്വന്തമാക്കി. 9.76 സെക്കന്‍ഡിലാണ് കോള്മന് ലക്ഷ്യത്തിലെത്തിയത്.
നൂറു മീറ്റര്‍ ഓട്ടത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഫിനിഷിങ്ങാണ് ഇത്. ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ ഫിനിഷിങ്ങുകള്‍ ആറാമത്തെയും. 9.58 സെക്കന്‍ഡുകള്‍ കൊണ്ട് 100 മീറ്റര്‍ ഓടി തീര്‍ത്ത ഉസൈന്‍ ബോള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്.
Coleman is the fastest man on Earth..
9.76secs….wow pic.twitter.com/eBaAiuDUdi
— george addo jnr (@addojunr) September 28, 2019
Read Also: Horoscope of the Week (Sept 29-Oct 6, 2019): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
ദോഹയില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ 100 മീറ്റര്‍ ഓട്ടത്തില്‍ അമേരിക്കയുടെ തന്നെ ജസ്റ്റിന് ഗാറ്റ്ലിന് രണ്ടാം സ്ഥാനത്തും കാനഡയുടെ ആന്‍ഡ്രി ദേ ഗ്രാസേ മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഹീറ്റ്സില്‍ കോള്മന് ഫിനിഷ് ചെയ്തത് 9.98 സെക്കന്‍ഡിലും സെമിയില്‍ ഫിനിഷ് ചെയ്തത് 9.88 സെക്കന്‍ഡിലുമാണ്.
ലോക അത്ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ മിക്സഡ് റിലേ ടീം ഫൈനലിന് യോഗ്യത നേടി 4*400 മീറ്റര്‍ മിക്സഡ് റിലേയില്‍ 3:16:14 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം ഫൈനലിന് യോഗ്യത നേടിയത്. ഫൈനലിലേക്ക് യോഗ്യത നേടിയതിനൊപ്പം ടോക്കിയോ ഒളിംപിക്സിനും ഇന്ത്യന്‍ ടീം യോഗ്യത ഉറപ്പാക്കി.