ഇസ്‌ലമാബാദ്: ഓസീസ് താരം ക്രിസ് ലിന്റെ തലയിൽ നിന്നു പുകയുയർന്നത് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. മത്സരത്തിനിടെയാണ് അപൂർവ കാഴ്‌ച ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വെെറലായിട്ടുണ്ട്.

പാക്കിസ്ഥാൻ സൂപ്പർ ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് വിചിത്ര സംഭവം. പിഎസ്‌എല്ലിൽ ലാഹോര്‍ ക്വാലാന്‍ഡേഴ്‌സും പെഷവാര്‍ സല്‍മിയും തമ്മിൽ വാശിയേറിയ മത്സരം നടക്കുകയായിരുന്നു. ലാഹോര്‍ താരമായ ക്രിസ് ലിന്‍ 15 പന്തില്‍ 30 റണ്‍സെടുത്ത് ഔട്ടായിപ്പോകുമ്പോഴാണ്‌ തലയില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. നിരാശയോടെ കളംവിടുന്ന ക്രിസ് ലിനെ വീഡിയോയിൽ കാണാം. അതേസമയത്താണ് തലയിൽ നിന്നു പുക ഉയരുന്നത്. പുക വരുന്നത് കൃത്യമായി വീഡിയോയിൽ കാണിക്കുന്നുണ്ട്.

Read Also: മാഷിനേക്കാൾ ഭേദം പ്രദീപേട്ടനാ; എണ്ണിപ്പെറുക്കി ദയ, കണ്ണുതള്ളി ലാലേട്ടൻ

നിരവധിപേരാണ് വീഡിയോ പങ്കുവച്ചത്. ടീമിന്റെ മോശം പ്രകടനത്തിൽ ലിൻ അസ്വസ്ഥനാണെന്നും ആ അസ്വസ്ഥത തലയിലെ പുകയിലൂടെ പുറത്തുവന്നതാണെന്നും ആരാധകർ പറയുന്നു. എന്നാൽ, എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് ആർക്കും വ്യക്തമല്ല.

ശനിയാഴ്ച്ച നടന്ന മത്സരം മഴ കാരണം 12 ഓവറായി ചുരുക്കിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത പെഷവാര്‍ നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലാഹോറിന് 12 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 16 റൺസിനാണ് ലാഹോർ വിജയിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook