ഇന്ത്യക്കാർ ഏറെ ഇഷ്ടപ്പെടുന്ന ഒരു കരീബിയൻ താരമാണ് ക്രിസ് ഗെയ്ൽ. ഇന്ത്യയിൽ ഗെയ്ലിന് ഏറെ ആരാധകരുമുണ്ട്. എന്നാൽ ഒരു ഇന്ത്യൻ താരത്തെ ടിക്ടോകിൽ ബ്ലോക് ചെയ്യുമെന്നാണ് ക്രിസ് ഗെയ്ൽ ഇപ്പോൾ പറയുന്നത്. അത് മറ്റാരുമല്ല, ഇന്ത്യയുടെ സ്പിൻ താരം യുസ്വേന്ദ്ര ചഹൽ. ടിക്ടോകിൽ ചഹൽ ഭയങ്കര വെറുപ്പിക്കലാണെന്നാണ് ക്രിസ് ഗെയ്ൽ പറയുന്നത്.
Read Also: ഇന്ത്യയിൽ മേയ് പകുതിയ്ക്ക് ശേഷം പുതിയ കോവിഡ് കേസുകൾ ഉണ്ടാകില്ല: പഠനം
സാമൂഹ്യമാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് ഇന്ത്യയുടെ ലെഗ് സ്പിന്നർ ചഹൽ. പലപ്പോഴും ടിക്ടോക് വീഡിയോയിലൂടെ ചഹൽ ആരാധകരെ രസിപ്പിക്കാറുണ്ട്. എന്നാൽ, ഗെയ്ലിന് അത്ര രസിച്ചിട്ടില്ലെന്ന് വേണം അനുമാനിക്കാൻ. ഇൻസ്റ്റഗ്രാം ലെെവ് ചാറ്റിനിടെ ചഹലിനോട് തന്നെയാണ് ക്രിസ് ഗെയ്ൽ ഇക്കാര്യം പറഞ്ഞത്. “ടിക്ടോകിനോട് നിന്നെ ബ്ലോക് ചെയ്യാൻ പറയാൻ പോകുകയാണ്. കാര്യമായി പറയുന്നതാണ്. സോഷ്യൽ മീഡിയയിൽ എന്തൊരു വെറുപ്പിക്കലാണ് നീ…ചഹലിനെ കൊണ്ട് ഞങ്ങൾ തോറ്റു. ഞാൻ നിന്നെ ബ്ലോക് ചെയ്യാൻ പോകുകയാണ്. ഇനി എനിക്ക് നിന്നെ കാണണ്ട!” ഗെയ്ൽ പറഞ്ഞു.

Read Also: അടിച്ചുമാറ്റിയ മുണ്ടും മടക്കിക്കുത്തി അനുശ്രീ; ഇത് ‘ഉൾട്ട’ സ്റ്റൈൽ
നേരത്തെ, ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ചഹലിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരം എബി ഡിവില്ലിയേഴ്സുമായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവിലാണ് ചഹലിന്റെ ടിക്ടോക് വീഡിയോകളെ കോഹ്ലി കളിയാക്കിയത്. “ചഹലിന്റെ ടിക്ടോക് വീഡിയോകൾ കാണുക, 29 വയസ്സുള്ള, രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന ഒരു വ്യക്തിയാണ് അദ്ദേഹമെന്ന് നിങ്ങൾക്ക് വിശ്വസിക്കാൻ സാധിക്കില്ല. എല്ലാ അർത്ഥത്തിലും കോമാളിയെ പോലെയാണ് ചഹൽ വീഡിയോ ചെയ്യുന്നത്.” കോഹ്ലി പറഞ്ഞു.