Latest News

54 പന്തില്‍ 122 റണ്‍സുമായി ഗെയിലാട്ടം, 20 ഓവറില്‍ ടീം 276/3; എതിരാളികളെ രക്ഷിച്ചത് മഴ

ഏഴ് ഫോറും 12 സിക്‌സുമാണ് ഗെയില്‍ അടിച്ചു കൂട്ടിയത്

Chris Gayle,ക്രിസ് ഗെയില്‍, GlobalT20Canada,ഗ്ലോബല്‍ടി20കാനഡ, Global T20 Canada,ഗ്ലോബല്‍ ടി20 കാനഡ, Canada T20 League, കാനഡ ടി20 ലീഗ്,Gayle Century, ie malayalam, ഐഇ മലയാളം

ടൊറന്റോ: ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ വെടിക്കെട്ട് പ്രകടനവുമായി വിന്‍ഡീസ് താരം ക്രിസ് ഗെയില്‍. വെറും 54 പന്തുകള്‍ നേരിട്ട് 122 റണ്‍സ് നേടിയ ഗെയില്‍ എതിരാളികളായ മോന്റ്രിയാല്‍ ടൈഗേഴ്‌സിനെ നിലംപരിശാക്കുകയായിരുന്നു. ഇതോടെ ടി20യുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറാണ് ഗെയില്‍ നേടിയത്. 276-3 റണ്‍സാണ് ഗെയിലിന്റെ വാന്‍കൂവര്‍ നൈറ്റ്‌സ് നേടിയത്.

ഏഴ് ഫോറും 12 സിക്‌സുമാണ് ഗെയില്‍ അടിച്ചു കൂട്ടിയത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോബിയാസ് വെസെയുമൊത്ത് ഒന്നാം വിക്കറ്റില്‍ 63 റണ്‍സും ഗെയില്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ വെസ്റ്റ് ഇന്‍ഡീസുകാരനായ ചാഡ്‌വിക്കുമൊത്ത് 67 റണ്‍സും ചേര്‍ത്ത ഗെയില്‍ ദക്ഷിണാഫ്രിക്കയുടെ വാന്‍ ഡെര്‍ ഡസനുമൊത്ത് 139 റണ്‍സിന്റെ പടുകൂറ്റന്‍ കൂട്ടുകെട്ടും കെട്ടിപ്പടുത്തു.

ടോബിയസ് 19 പന്തുകൡ നിന്നും 51 റണ്‍സാണ് നേടിയത്. ഇതില്‍ 11 ഫോറും ഒരു സിക്‌സുമുള്‍പ്പെടും. വാള്‍ട്ടന്‍ 18 പന്ത് നേരിട്ട് 29 റണ്‍സും വാന്‍ ഡെര്‍ ഡസന്‍ 25 പന്തുകളില്‍ നിന്നും 56 റണ്‍സുമായി ഗെയിലിന് മികച്ച പിന്തുണ നല്‍കി.

എന്നാല്‍ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ മോന്റ്രിയാന്‍ ടൈഗേഴ്‌സിന് സാധിച്ചില്ല. മഴ മൂലം മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഒരു പന്തു പോലും എതിര്‍ ടീമിന് നേരിടാന്‍ സാധിച്ചില്ല. മഴയും ഇടി മിന്നലും മൂലാണ് കളി വേണ്ടെന്ന് വച്ചത്.

അതേസമയം, മറ്റൊരു മത്സരത്തില്‍ യുവരാജ് സിങ്ങിന്റെ ടൊറന്റോ നാഷണല്‍സ് വിന്നിപെഹ് ഹോക്‌സിനോട് മൂന്ന് വിക്കറ്റിന് പരാജയപ്പെട്ടു. 26 പന്തുകളില്‍ നിന്നും യുവരാജ് 45 റണ്‍സ് നേടി തിളങ്ങിയിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Chris gayle score 122 from 54 balls in global t20 canada282553

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com