ട്രിനിഡാഡ്: 42 വയസിലും തനിക്ക് പന്ത് അതിര്‍ത്തി കടത്താന്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് വിളിച്ച് പറഞ്ഞ് ക്രിസ് ഗെയ്ല്‍ കളി അവസാനിപ്പിച്ചിരിക്കുകയാണ്. മുഖമുദ്രയായ ആ വിടര്‍ന്ന ചിരിയോടെ തന്നെ ഗെയ്ല്‍ അവസാന ഇന്നിങ്‌സും കളിച്ച് പവലിയനിലേക്ക് മടങ്ങി.
ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ അവസാന ഏകദിനത്തില്‍ 41 പന്തില്‍ 72 റണ്‍സുമായാണ് ഗെയ്ല്‍ കളി അവസാനിപ്പിച്ചത്. നിറക്കയ്യടികളോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഗെയ്‌ലിനെ മടക്കി അയച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അടക്കമുള്ളവര്‍ അടുത്തെത്തി ഗെയ്‌ലിനെ അഭിനന്ദിച്ചു.
പതിവ് പോലെ എതിരാളികളെ യാതൊരു കൂസലുമില്ലാതെ തല്ലിതകര്‍ത്ത ഗെയ്ല്‍ 11 ഓവറില്‍തന്നെ വിന്‍ഡീസ് സ്‌കോര്‍ 120-ലെത്തിച്ചു. ഗെയ്ലിന്റെ അവസാന അന്താരാഷ്ട്ര മത്സരമാകും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയോടെയാണ് വിരമിക്കാന്‍ ഉദ്ദേശിച്ചിരുന്നതെങ്കിലും ടെസ്റ്റ് ടീമില്‍ അദ്ദേഹത്തിന് ഇടം പിടിക്കാനായില്ല.
അഞ്ച് സിക്സറിന്റെയും എട്ട് ഫോറിന്റെയും സഹായത്തോടെയാണ് ഗെയ്ല്‍ 72 റണ്‍സെടുത്തത്. ലൂയിസ് 29 പന്തില്‍ മൂന്ന് സിക്സറിന്റെയും അഞ്ച് ഫോറിന്റെയും സഹായത്തോടെ 43 റണ്‍സെടുത്തു. ലൂയിസ് 10.5-ാമത്തെ ഓവറില്‍ ആദ്യ വിക്കറ്റായി പുറത്താകുമ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ 115-ലെത്തിയിരുന്നു. അടുത്ത ഓവറില്‍ ഗെയ്ലും പുറത്തായി.
ആദ്യ മത്സരം മഴമൂലം മുടങ്ങിയിരുന്നു. രണ്ടാമത്തെ മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ ജയം കണ്ടെത്തി. ഇതോടെ പരമ്പര സമനിലയിലാക്കാന്‍ വിന്‍ഡീസിന് ഈ മത്സരം ജയിക്കണം. അതേസമയം മഴമൂലം കളി മുടങ്ങിയാല്‍പ്പോലും ഇന്ത്യ പരമ്പര നേടും
Read Here: ലാറയുടെ റെക്കോര്‍ഡ് പഴങ്കഥ; 300-ാം ഏകദിനത്തില്‍ ചരിത്രം കുറിച്ച് ക്രിസ് ഗെയ്ല്‍