scorecardresearch

കൊല്ലത്തെ കായലില്‍ മീന്‍ പിടിക്കുന്ന ഗെയില്‍; മലയാളി ആരാധകരെ ഞെട്ടിച്ച് യൂണിവേഴ്‌സല്‍ ബോസ്

അടുത്ത മാസം നാലിനാണ് പഞ്ചാബിന്റെ അടുത്ത മത്സരം. അതിന് മുമ്പായി താരം കേരളം വിടും

അടുത്ത മാസം നാലിനാണ് പഞ്ചാബിന്റെ അടുത്ത മത്സരം. അതിന് മുമ്പായി താരം കേരളം വിടും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
കൊല്ലത്തെ കായലില്‍ മീന്‍ പിടിക്കുന്ന ഗെയില്‍; മലയാളി ആരാധകരെ ഞെട്ടിച്ച് യൂണിവേഴ്‌സല്‍ ബോസ്

ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ അവധിയെടുത്ത് ക്രിസ് ഗെയിലിന്റെ കേരള സന്ദര്‍ശനം. കൊല്ലത്തെ ഹോട്ടലിലാണ് താരം അവധി സമയം ചെലവിടാനെത്തിയത്. ഭാര്യയും മകളും ഭാര്യയുടെ മാതാവും ഗെയിയിനൊപ്പമുണ്ട്.

Advertisment

ഹോട്ടല്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയ ബോട്ടിലെ കായല്‍ യാത്രയും മീന്‍ പിടുത്തവുമൊക്കെയായി ഗെയില്‍ കേരളത്തിന്റെ ഭംഗി ആസ്വദിക്കുകയാണ്. താരത്തിന് ആയുര്‍വേദ മസാജും യോഗയും ഒരുക്കിയിട്ടുണ്ട്. അതേസമയം സുരക്ഷ കണക്കിലെടുത്ത് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാന്‍ സാധിക്കില്ലെന്ന് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. അടുത്ത മാസം നാലിനാണ് പഞ്ചാബിന്റെ അടുത്ത മത്സരം. അതിന് മുമ്പായി താരം കേരളം വിടും.

അതേസമയം, തന്റെ മുന്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലുരിനെതിരെ ഗെയില്‍ രംഗത്തെത്തിയിരുന്നു. തന്നെ എന്തു വില കൊടുത്തും നില നിര്‍ത്തുമെന്ന് ടീം പറഞ്ഞിരുന്നുവെന്നും എന്നാല്‍ പിന്നീട് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും ഗെയില്‍ പറയുന്നു.

ലേലത്തിന് മുമ്പ് തന്നെ ടീം അധികൃതര്‍ വിളിച്ചിരുന്നുവെന്നും തന്നെ ടീമില്‍ വേണമെന്നും നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗെയില്‍ പറയുന്നു. എന്നാല്‍ പിന്നീട് തന്നെ വിളിച്ചത് പോലുമില്ലെന്നും താരം വെളിപ്പെടുത്തുന്നു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment

എന്നാല്‍ താന്‍ ഇപ്പോള്‍ കിംഗ്‌സ് ഇലവനില്‍ കളിക്കുന്നതില്‍ സന്തുഷ്ടനാണെന്നും കിംഗ്‌സ് ഇലവന് വേണ്ടി കളിക്കാന്‍ വിധിക്കപ്പെട്ടവാനാണ് താനെന്ന് തോന്നുണ്ടെന്നും താരം പറയുന്നു. രണ്ട് ആഗ്രഹങ്ങളാണ് തനിക്ക് ഇപ്പോള്‍ ഉള്ളത്. ഈ വര്‍ഷം ഐപിഎല്‍ നേടുക, അടുത്ത വര്‍ഷം ലോകകപ്പ് നേടുക, എന്നും താരം പറഞ്ഞു.

Ipl Chris Gayle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: