ക്രിക്കറ്റ് കണ്ട എക്കാലത്തേയും വെടിക്കെട്ട് താരങ്ങളിലൊരാളായ ക്രിസ് ഗെയ്ല് കഴിഞ്ഞ ദിവസമാണ് ഈ ലോകകപ്പോടെ താന്‍ ഏകദിനത്തില്‍ നിന്നും വിരമിക്കുകയാണെന്ന് അറിയിച്ചത്. ഒപ്പം അദ്ദേഹം മറ്റൊരു കാര്യവും പറഞ്ഞിരുന്നു. അന്നും ഇന്നും എന്നും താന്‍ തന്നെയാണ് യൂണിവേഴ്സല്‍ ബോസ് എന്ന്. ആ വാക്കുകള്‍ വെറുതെ പറഞ്ഞതല്ലെന്ന് പ്രവൃത്തികൊണ്ട് തെളിയിച്ചിരിക്കുകയാണ് ഗെയ്ല്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഗെയ്ല് തുടങ്ങിയത് തന്നെ 135 റണ്‍സുമായാണ്. 12 സിക്സുകള്‍ അടങ്ങുന്നതായിരുന്നു ഗെയ്ലിന്റെ ഇന്നിങ്സ്. ഇതില്‍ ഒരു സിക്സ് ചെന്നു വീണത് 121 മീറ്റര്‍ അകലെയായിരുന്നു. സ്റ്റേഡിയം കടന്ന് പുറത്തേക്ക് പറക്കുകയായിരുന്നു പന്ത്.
Huge six! @henrygayle hits 121m long six to Liam Plunkett#WIvENG pic.twitter.com/L2X1NVLnlm
— Aman Gavaskar (@aman_gavaskar) February 20, 2019
ആദ്യ ഓവറുകളില്‍ പതിയെ കളിച്ച് മധ്യ ഓവറുകളില്‍ കത്തിക്കേറുന്ന ശൈലിയിലാണ് ഗെയ്ല് ഇംഗ്ലണ്ടിനെ നേരിട്ടത്. 27-ാം ഓവര്‍ എറിഞ്ഞ ലിയാം പ്ലങ്കറ്റിനെയാണ് ഗെയ്ല് സ്റ്റേഡിയത്തിന് പുറത്തേക്ക് പറപ്പിച്ചത്. ആ ഓവറില്‍ 15 റണ്‍സാണ് വിന്‍ഡീസ് താരം നേടിയത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook