സി​ഡ്നി: വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ​ർ ക്രി​സ് ഗെ​യ്‌​ൽ ഓ​സ്ട്രേ​ലി​യ​ന്‍ മാ​ധ്യ​മ​ത്തി​നെ​തിരെ നൽകിയ അ​പ​കീ​ർ​ത്തി കേ​സി​ൽ താരത്തിന് ജ​യം. ഓ​സ്ട്രേ​ലി​യ​ന്‍ വം​ശ​ജ​യാ​യ മ​സാ​ജ് തെ​റാ​പ്പി​സ്റ്റി​നോ​ട് ഗെ​യ്ല്‍ ലൈം​ഗി​ക താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കുകയും തന്റെ ജനനേന്ദ്രിയം പ്രദർശിപ്പിച്ചുവെന്നും ഫെ​യ​ര്‍​ഫാ​ക്സ് വാ​ര്‍​ത്ത പ്ര​ച​രി​പ്പി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ഗെ​യ്ല്‍ കേ​സ് ന​ല്‍​കി​യ​ത്. ഗെ​യ്ല്‍ ന​ഗ്ന​ത കാ​ട്ടി​യെ​ന്ന ഫെ​യ​ർ​ഫാ​ക്സ് മീ​ഡി​യ​യു​ടെ ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നു സി​ഡ്നി​യി​ലെ കോടതി വി​ധി​ച്ചു.

2015ലെ ​ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍​ക്കി​ടെ സി​ഡ്നി​യി​ല്‍ വ​ച്ച് മ​സാ​ജ് തെ​റാ​പ്പി​സ്റ്റി​നോ​ട് ഗെ​യ്ല്‍ ലൈം​ഗി​ക താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കും​വി​ധം ജ​ന​നേ​ന്ദ്രി​യം കാ​ണി​ച്ചുവെന്നുമായിരുന്നു ഫെ​യ​ര്‍​ഫാ​ക്സിന്റെ വാർത്ത. ലോ​ക​ക​പ്പി​നി​ടെ ഡ്ര​സ്സി​ങ് റൂ​മി​ല്‍ വ​ച്ചാ​ണ് ഗെ​യ്ല്‍ ഇ​ത്ത​ര​ത്തി​ല്‍ പെ​രു​മാ​റി​യ​തെ​ന്നാ​ണ് യു​വ​തി ആ​രോ​പി​ച്ച​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്ന ഗെ​യ്‌​ലി​ന്‍റെ വാ​ദം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ലോകകപ്പിനിടയിലാണ് ലെന്നി വിന്‍ഡീസ് ടീമിനൊപ്പം മസാജറായി പ്രവര്‍ത്തിച്ചത്. ടവല്‍ തിരഞ്ഞ് ഡ്രസിങ് റൂമിലെത്തിയ തന്നോട് എന്താണ് തിരയുന്നതെന്ന് ഗെയ്ല്‍ ചോദിച്ചു. ടവല്‍ തിരയുകയാണെന്ന് പറഞ്ഞപ്പോള്‍ ഗെയ്ല്‍ ഉടുത്തിരുന്ന ടവല്‍ അഴിച്ചുമാറ്റി നഗ്‌നത പ്രദര്‍ശിപ്പിച്ചുവെന്നാണ് ലെന്നി കോടതിയില്‍ പറഞ്ഞത്. ഗെയ്‌ലിന്റെ നടപടിയില്‍ അമ്പരന്ന ലെന്നി ഉറക്കെ കരഞ്ഞുവെന്നും തീര്‍ത്തും അസ്വസ്ഥയായെന്നും പറഞ്ഞു. സംഭവം അപ്പോള്‍ തന്നെ വിന്‍ഡീസ് ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും ലെന്നി വ്യക്തമാക്കി.

എന്നാൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോൾ കോടതി വിധിച്ചിരിക്കുന്നത്. താ​ൻ ഒ​രു മ​നു​ഷ്യ​നാ​ണ്, താ​ൻ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്നും ഗെ​യ്‌​ൽ‌ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. വാ​സ്ത​വം എ​ന്തെ​ന്ന് പൊ​തു​ജ​ന​ങ്ങ​ൾ അ​റി​യു​ന്ന​തി​ൽ ത​നി​ക്ക് സ​ന്തോ​ഷ​മു​ണ്ടെ​ന്നും താരം കൂ​ട്ടി​ച്ചേ​ർ​ത്തു. ഗെ​യ്‌​ൽ എ​ത്ര തു​ക ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് അ​റി​വാ​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി മു​ത​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ ​പ​ത്ര​ങ്ങ​ള്‍ പ​ര​മ്പ​ര ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ നേ​ര​ത്തെ ഗെ​യ്‌​ലി​ന് പ​തി​നാ​യി​രം ഡോ​ള​ര്‍ പി​ഴ​യൊ​ടു​ക്കേ​ണ്ടി വ​ന്നി​രു​ന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ