രാജ്ഘോട്ട്: ട്വന്റി- 20 ക്രിക്കറ്റിൽ പതിനായിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോഡ് വെസ്റ്റൻഡീസ് താരം ക്രിസ് ഗെയിലിന്. ഐപിഎല്ലിൽ ഗുജറാത്ത് ലയൺസിന് എതിരായ മത്സരത്തിലാണ് ഗെയിൽ ഈ അപൂർവ്വ റെക്കോഡ് സ്വന്തമാക്കിയത്. ട്വന്റി-20 യിലെ അതിവേഗ സെഞ്ചുറിയുടെ( 30 പന്തിൽ നിന്ന് ) റെക്കോഡും , ഉയർന്ന സ്കോറിന്റെ റെക്കോഡും (175) ഈ വെസ്റ്റൻഡീസ് താരത്തിന്റെ പേരിലാണ്.

ഐപിഎല്ലില്‍ 94 മത്സരങ്ങള്‍ കളിച്ചിട്ടുളള ഗെയ്ല്‍ 42.77 ശരാശരിയില്‍ 3464 റണ്‍സ് നേടിയിട്ടുണ്ട്. 153.07 ആണ് സ്‌ട്രൈക്ക്‌റൈറ്റ്. അഞ്ച് സെഞ്ച്വറിയും 20 അര്‍ധ സെഞ്ച്വറിയും ഇതിനോടകം ഗെയില്ന് സ്വന്തമായിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ