/indian-express-malayalam/media/media_files/uploads/2018/04/cg.jpg)
ഐപിഎല്ലിന്റെ എന്നല്ല കുട്ടി ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്ററാണ് ക്രിസ് ഗെയില്‍. എന്നാല്‍ ഇത്തവണ ഐപിഎല്‍ ലേലം നടന്നപ്പോള്‍ ഗെയിലിനെ വാങ്ങാന്‍ ആരും തയ്യാറാകതെ വന്നത് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു. ഒടുവില്‍ ലേലത്തിന്റെ അവസാന ദിവസം കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു. പഞ്ചാബിന്റെ തീരുമാനത്തെ ശരിവെക്കുന്ന പോലെ ഗെയില്‍ പിന്നിടുള്ള മത്സരങ്ങളില്‍ കത്തിക്കയറുകയും ചെയ്തു.
ഗെയിലിനെ തിരിച്ചു പിടിക്കാതിരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ആരാധകരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഗെയില്‍ തന്നെ മുന്‍ ടീമിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. തന്നെ എന്തു വില കൊടുത്തും നില നിര്‍ത്തുമെന്ന് ടീം പറഞ്ഞിരുന്നുവെന്നും എന്നാല്‍ പിന്നീട് തന്നെ ഒഴിവാക്കുകയായിരുന്നുവെന്നും ഗെയില്‍ പറയുന്നു.
ലേലത്തിന് മുമ്പ് തന്നെ ടീം അധികൃതര്‍ വിളിച്ചിരുന്നുവെന്നും തന്നെ ടീമില്‍ വേണമെന്നും നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും ഉറപ്പ് നല്‍കിയിരുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഗെയില്‍ പറയുന്നു. എന്നാല്‍ പിന്നീട് തന്നെ വിളിച്ചത് പോലുമില്ലെന്നും താരം വെളിപ്പെടുത്തുന്നു. എന്താണ് സംഭവിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ താന്‍ ഇപ്പോള്‍ കിംഗ്‌സ് ഇലവനില്‍ കളിക്കുന്നതില്‍ സന്തുഷ്ടനാണെന്നും കിംഗ്‌സ് ഇലവന് വേണ്ടി കളിക്കാന്‍ വിധിക്കപ്പെട്ടവാനാണ് താനെന്ന് തോന്നുണ്ടെന്നും താരം പറയുന്നു. രണ്ട് ആഗ്രഹങ്ങളാണ് തനിക്ക് ഇപ്പോള്‍ ഉള്ളത്. ഈ വര്‍ഷം ഐപിഎല്‍ നേടുക, അടുത്ത വര്‍ഷം ലോകകപ്പ് നേടുക, എന്നും താരം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us