ബെയ്ജിങ്: ചൈനീസ് ഓപ്പൺ സൂപ്പർ സീരീസിൽ നിന്ന് സൈന നെഹ്‌വാളും എച്ച്.എസ്.പ്രണോയിയും പുറത്തായി. ഇന്ത്യയുടെ സൂപ്പർ താരങ്ങളിൽ പി.വി.സിന്ധുവിന് മാത്രമാണ് സീരീസിന്റെ മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാൻ സാധിച്ചത്.

ജപ്പാന്റെ സയാകോ സാറ്റേയെയാണ് പി.വി.സിന്ധു പരാജയപ്പെടുത്തിയത്. ശക്തമായ മത്സരത്തിനൊടുവിൽ നേരിട്ട സെറ്റുകൾക്ക് ഇന്ത്യൻ താരം വിജയം നേടി. ലോക 13-ാം നമ്പർ താരമായ സയാകോയുമായുള്ള മത്സരം ഒരു മണിക്കൂറിലേറെ നീണ്ടു. സ്കോർ 24-22, 23-21.

ലോക അഞ്ചാം സീഡ് ജപ്പാന്റെ അകെയ്ൻ യമഗുചിയാണ് സൈനയെ നേരിട്ടുള്ള സെറ്റുകളിൽ പരാജയപ്പെടുത്തിയത്. സ്കോർ 18-21, 11-21. മുൻപ് നാല് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോൾ ഒരു തവണ മാത്രമാണ് ഇന്ത്യൻ താരം പരാജയം അറിഞ്ഞത്.

ലോക റാങ്കിങ്ങിൽ 11-ാം സ്ഥാനത്തുള്ള എച്ച്.എസ്.പ്രണോയിയാണ് ഇന്ത്യൻ സംഘത്തിന് മറ്റൊരു നിരാശ സമ്മാനിച്ച് മടങ്ങിയത്. ചൈനയുടെ ച്യൂക് യൂ ലീയോടാണ് താരം പരാജയപ്പെട്ടത്. സ്കോർ 21-19, 21-17. കൊറിയയുടെ ലീ ഡോംഗ് ക്യൂനിനെ ആദ്യ റൗണ്ടിൽ പരാജയപ്പെടുത്തിയാണ് പ്രണോയ് രണ്ടാം റൗണ്ടിലേക്ക് കടന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook