തിരുവനന്തപുരം: ഇന്ത്യൻ ഫുട്ബോൾ താരം സി.കെ.വിനീതിനെ ഏജീസ് ഓഫീസിൽ നിന്നും പിരിച്ചുവിട്ടതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. വിനീതിനെ പിരിച്ചുവിട്ടത് കായികതാരങ്ങളുടെ മനോവീര്യം കെടുത്തുന്ന നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രശ്നത്തിൽ ഇടപെടാമെന്ന് കേന്ദ്രകായിക മന്ത്രി വിജയ് ഗോയൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇടപെട്ട് വിനീതിനെ പുറത്താക്കിയ നടപടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ നടപടി തിരുത്താൻ തയ്യാറാവുന്നില്ലെങ്കിൽ വിനീതിന് അനുയോജ്യമായ തൊഴിൽ നൽകുവാൻ സംസ്ഥാന സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സി.കെ.വിനീതിന് ഏജീസിലെ ജോലിതിരിച്ച് നൽകാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും ഇതിന് തയ്യാറായില്ലെങ്കിൽ കേരള സർക്കാർ വിനീതിന് ജോലി നൽകുമെന്നും കായിക മന്ത്രി എ.സി മൊയ്തീൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ