ചരിത്ര നേട്ടത്തിന് ഇന്ത്യ മുന്നിൽ നിർത്തിയത് പൂജാര എന്ന വൻമതിലിനെ

മൂന്ന് സെഞ്ചുറി ഉൾപ്പടെ പരമ്പരയിലാകെ 74.43 റൺശരാശരിയിൽ 521 റൺസാണ് പൂജാരയുടെ സമ്പാദ്യം

pujara, century, പൂജാര, ഇന്ത്യ - ഓസ്ട്രേലിയ, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,leading run scorer,

ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ഒരു പരമ്പര സ്വന്തമാക്കുന്നത്. ആ നേട്ടത്തിന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പുണ്ട്. കാലങ്ങളായി ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം സ്ഥാനത്ത് തന്നെയുണ്ടെങ്കിലും ആ നേട്ടം മാത്രം സ്വന്തമാക്കാൻ ഇന്ത്യക്ക് സാധിച്ചിരുന്നില്ല. ഇതിഹാസങ്ങൾ ഒരുപാട് വന്ന് പോയെങ്കിലും ഓസ്ട്രേലിയൻ പരമ്പര മാത്രം ഇന്ത്യക്ക് അന്യമായി നിന്നു. എന്നാൽ ആ കുറവ് കൂടി നികത്തിയിരിക്കുകയാണ് കോഹ്‍ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം. പരമ്പരയുടെ താരമായത് ഓസ്ട്രേലിയയ്ക്കെതിരെ പ്രതിരോധ കോട്ട തീർത്ത ചേതേശ്വർ പൂജാരയും.

പരമ്പരയിൽ ആകെ പൂജാര അടിച്ചു കൂട്ടിയത് മൂന്ന് സെഞ്ചുറികൾ. ഇന്ത്യ വിജയിച്ച അഡ്‍ലെയ്ഡിലും മെൽബണിലും, അവസാന മത്സരം നടന്ന സിഡ്നിയിലും പൂജാര സെഞ്ചുറി തികച്ചു. അഡ്‍ലെയ്ഡിൽ 123 റൺസും, മെൽബണിൽ 106 റൺസും നേടിയ പൂജാരയുടെ ക്ലാസിക് ഇന്നിങ്സിനാണ് സിഡ്നി വേദിയായത്. 193 റൺസാണ് പൂജാര സിഡ്നിയിൽ അടിച്ചെടുത്തത്. പരമ്പരയിലാകെ 74.43 റൺശരാശരിയിൽ 521 റൺസാണ് പൂജാരയുടെ സമ്പാദ്യം.

റൺവേട്ടയിൽ മറ്റ് താരങ്ങളെക്കാൾ ബഹുദൂരം മുന്നിലാണ് ചേതേശ്വർ പൂജാര. ഓസ്‌ട്രേലിയയില്‍ നാലോ അതില്‍ കുറവോ ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വിദേശ താരം ഒരു പരമ്പരയില്‍ നേരിടുന്ന പന്തുകളുടെ എണ്ണത്തില്‍ പൂജാരയാണ് ഒന്നാമത്. 1245 പന്തുകളാണ് പൂജാര ഓസ്‌ട്രേലിയയില്‍ നേരിട്ടത്. 1868 മിനിറ്റുകളാണ് പൂജാര ഈ പരമ്പരയില്‍ ഇതുവരെ ബാറ്റ് ചെയ്തത്. ഒരു പരമ്പരയില്‍ ഇന്ത്യന്‍ താരത്തിന്റെ മൂന്നാമത്തെ റെക്കോര്‍ഡാണിത്. 1971 ല്‍ വിന്‍ഡീസിനെതിരെ 1978 മിനിറ്റ് ബാറ്റ് ചെയ്ത ഗവാസ്‌കറാണ് മുന്നിലുള്ളത്.

സിഡ്നിയിലും സെഞ്ചുറി നേടിയതോടെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവുമായ സുനിൽ ഗവാസ്കറിന്റെ നേട്ടത്തിനൊപ്പമെത്താൻ പൂജാരയ്ക്കായി. ഓസ്ട്രേലിയൻ മണ്ണിൽ ഒരു പരമ്പരയിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ താരമായാണ് പൂജാര മാറിയത്. നാല് സെഞ്ചുറികൾ നേടിയ വിരാട് കോഹ്‍ലിയാണ് മുന്നിൽ. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിൽ നാല് സെഞ്ചുറികളാണ് കോഹ്‍ലി നേടിയത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Chetheswar pujara leads india to series victory

Next Story
ക്രിക്കറ്റ് ചരിത്രം തിരുത്തിയെഴുതി കോഹ്‍ലിപ്പട; ഓസീസ് മണ്ണിലെ ആദ്യ പരമ്പര നേട്ടംindia, virat kohli, australia, test ranking, icc, ie malayalam, ഇന്ത്യ, വിരാട് കോഹ്ലി, ഓസ്ട്രേലിയ, ഐസിസി, ടെസ്റ്റ് റാങ്കിങ്, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express