ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥിര സാന്നിദ്ധ്യമാണ് യുസ്വേന്ദ്ര ചാഹൽ എന്ന വലംകയ്യൻ സ്പിന്നർ. അലറിവിളിക്കുന്ന ആരാധകര്‍ക്കു നടുവില്‍ നീലക്കുപ്പായത്തില്‍ എതിരാളികളെ എറിഞ്ഞ് വീഴ്ത്തുന്ന ചാഹല്‍ നേരത്തെ ചതുരംഗ കളത്തില്‍ എതിരാളികളുടെ തലയരിഞ്ഞ് വീഴ്ത്തുമായിരുന്നു. ചാഹൽ മുമ്പ് യൂത്ത് തലങ്ങളിൽ ചെസ്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ചെസ്സിൽ നിന്നുമാണ് ക്രിക്കറ്റ് മൈതാനത്ത് വേണ്ട ഒരു പ്രധാന പാഠം താൻ പഠിച്ചതെന്ന് ചാഹൽ പറയുന്നു.
ഗ്രാൻഡ്മാസ്റ്റർ അഭിജിത് ഗുപ്തയ്ക്കും ഇന്റർനാഷ്ണൽ മാസ്റ്റർ രാകേഷ് കുൽക്കർണിക്കുമൊപ്പമുള്ള പരിപാടിയിലാണ് ചെസ്സും ക്രിക്കറ്റും താനുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലനായത്. ക്ഷമയോടെ ക്രിക്കറ്റ് കളിക്കാൻ താൻ പഠിച്ചത് ചെസ്സിൽ നിന്നുമാണെന്നാണ് ചാഹൽ പറയുന്നത്.
Also Read: ലോകകപ്പ് ഫൈനലിലെ ധോണിയുടെ നിർണായക തീരുമാനത്തിന് പിന്നിൽ സച്ചിൻ; സാക്ഷിയായി സെവാഗും
” എന്നെ ക്ഷമ പഠിപ്പിച്ചത് ചെസ്സാണ്. ക്രിക്കറ്റിൽ നിങ്ങൾ നന്നായി പന്തെറിഞ്ഞാലും വിക്കറ്റ് ലഭിക്കണമെന്നില്ല. ഒരു ടെസ്റ്റ് മത്സരത്തിൽ ഒരു ദിവസം മുഴുവൻ നിങ്ങൾ നന്നായി പന്തെറിഞ്ഞാലും വിക്കറ്റ് ലഭിക്കണമെന്നില്ല. എന്നാൽ അടുത്ത ദിവസം നിങ്ങൾ വീണ്ടും വരണം, അതിന് ക്ഷമയോടെ കാത്തിരിക്കേണ്ടതുണ്ട്. ആ രീതിയിൽ ചെസ്സ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്, ക്ഷമയോടെ ബാറ്റ്സ്മാന്മാരെ പുറത്താക്കാൻ.” ചാഹൽ പറഞ്ഞു.
View this post on Instagram
First TikTok video with dad DaD & Son #quarantine #familytime #staysafe Video credit- @geetchahal
എന്തുകൊണ്ട് ചെസ്സിൽ നിന്ന് ക്രിക്കറ്റിലെത്തി എന്ന ചോദ്യത്തിനും ചാഹലിന് വ്യക്തമായ ഉത്തരമുണ്ടായിരുന്നു. ക്രിക്കറ്റിനോടായിരുന്നു തനിക്ക് കൂടുതൽ താൽപര്യമെന്നും, ക്രിക്കറ്റാണോ ചെസ്സ് ആണോ തിരഞ്ഞെടുക്കേണ്ടത് എന്ന ഘട്ടം വന്നപ്പോൾ താൻ അച്ഛനോട് ചോദിച്ചുവെന്നും നിന്റെ ഇഷ്ടം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ചാഹൽ.
Also Read: തന്റെ ജീവത പങ്കാളിയാകാനുള്ള രണ്ട് മാനദണ്ഡങ്ങൾ; മനസ് തുറന്ന് സ്മൃതി മന്ദാന
ഇന്ത്യയ്ക്കുവേണ്ടി 52 ഏകദിന മത്സരങ്ങളും 42 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ചാഹൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമാണ്. ചെസ്സിൽ മുൻ അണ്ടർ12 ദേശീയ ചാംപ്യൻ കൂടിയാണ് ചാഹൽ. ലോക യൂത്ത് ചെസ്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട്.
View this post on Instagram
Maa ne Bachpan Ki shararton ka badla le Liya #quarantine #familytime #stayathome
അഭിനയത്തിലും അവതരണത്തിലുമെല്ലാം തിളങ്ങുന്ന ഒരു ബഹുമുഖ പ്രതിഭയാണ് ചാഹൽ. ബിസിസിഐയ്ക്കുവേണ്ടി ചാഹൽ ടിവി എന്ന പരിപാടിയിലൂടെ താരങ്ങളുമായി സംവദിക്കുന്ന ചാഹൽ ടിക്ടോക്കിലും താരമാണ്.