ചെസ്സ്‌ ബോര്‍ഡില്‍ പ്രണയം പൂക്കുമ്പോള്‍: കൊളംബിയന്‍ ചെസ്സ്‌ താരത്തെ സ്വന്തമാക്കി ഇന്ത്യന്‍ സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ്

ചെസ്സ് താരങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നിക്‌ലേഷ് ജെയ്‌ൻ, കൊളംബിയന്‍ താരം ആഞ്ചല ഫ്രാങ്കോയുടെ വിരലുകളിൽ മോതിരം​ അണിഞ്ഞു

chess-olympiad-nikhlesh-jain-proposal

ജോർജിയയിൽ നടക്കുന്ന ചെസ്സ് ഒളിമ്പ്യാട് വേദി ചെസ്സ് താരങ്ങളുടെ പ്രണയത്തിന് കൂടി വേദിയാവുകയാണ്. ഇന്ത്യൻ മാധ്യമ പ്രവർത്തകനും ചെസ് താരവുമായ നിക്‌ലേഷ് ജെയ്‌നും കൊളംബിയന്‍ താരമായ ആഞ്ചല ഫ്രാങ്കോയുടെ ആണ് ഒളിമ്പ്യാടിലെ പ്രണയമിഥുനങ്ങൾ. കൊളംബിയ- ചൈന മത്സരത്തിന് തൊട്ടുമുന്‍പായിരുന്നു ആഞ്ചലയോട് പരസ്യമായി വിവാഹാഭ്യാർത്ഥന നടത്തി നിക്‌ലേഷ് കാഴ്ചക്കാരെ ഞെട്ടിച്ചുകളഞ്ഞത്.

കൊളംബിയ- ചൈന മത്സരത്തിന് തൊട്ടുമുന്‍പായിരുന്നു നിക്‌ലേഷിന്റെ അപ്രതീക്ഷിതമായ വിവാഹാഭ്യാർത്ഥന. ആഞ്ചലയുടെ മുന്നിൽ കാൽമുട്ടിലിരുന്ന് മോതിരം നീട്ടി വളരെ നാടകീയമായ രീതിയിലുള്ള നിക്‌ലേഷിന്റെ വിവാഹാഭ്യാർത്ഥന കണ്ട് സഹതാരങ്ങൾ കയ്യടിച്ചു. അപ്രതീക്ഷിതമായ വിവാഹാഭ്യാർത്ഥനയിൽ ഒന്നു ഞെട്ടിയെങ്കിലും ഉടനെ തന്നെ, ആഞ്ചല ‘യെസ് ‘ പറഞ്ഞു. ചെസ്സ് താരങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും സാന്നിധ്യത്തിൽ നിക്‌ലേഷ് ആഞ്ചലയുടെ വിരലുകളിൽ മോതിരം​ അണിഞ്ഞു.

” ഞങ്ങൾ ഇരുവരും ചെസ്സ് താരങ്ങളാണ്, മറ്റൊരുപാട് സ്ഥലങ്ങളിൽ വെച്ച് വേണമെങ്കിൽ വിവാഹാഭ്യാർത്ഥന നടത്താമായിരുന്നു. പക്ഷേ ചെസ്സ് താരങ്ങളുടെ ക്ഷേത്രമായ ഈ ഒളിമ്പ്യാട് വേദിയോളം മികച്ചൊരു സ്ഥലം വേറെയില്ല,” എന്ന് 34 കാരനായ നിക്‌ലേഷ് ചെസ്സ്.കോമിനോട് പ്രതികരിച്ചു.

ഒന്നര വർഷത്തോളമായി പ്രണയത്തിലാണ് ഈ താരങ്ങൾ. സ്പാനിഷ് മാത്രമറിയുന്ന ആഞ്ചലയും ഹിന്ദിയും ഇംഗ്ലീഷും മാത്രമറിയുന്ന ആഞ്ചലയും തമ്മിലുള്ള പ്രണയം കൗതുകമുണർത്തും. ട്രാൻസ്ലേറ്റർ ടൂൾസ് ഉപയോഗിച്ചായിരുന്നു ഇവരുടെ ആദ്യകാല ആശയവിനിമയമെന്ന് താരങ്ങൾ പറയുന്നു. മത്സരത്തിനു മുൻപ് വിവാഹാഭ്യാർത്ഥന നടത്തുമെന്ന കാര്യം ഗ്രാൻഡ് മാസ്റ്ററായ ആഞ്ചലയുടെ സഹോദരിയോട് മുൻപെ പറഞ്ഞിരുന്നതായും നിക്‌ലേഷ് വെളിപ്പെടുത്തി. ഇരുവീട്ടുകാർക്കും ഈ ബന്ധത്തിന് സമ്മതമാണെന്നും താരങ്ങൾ വെളിപ്പെടുത്തുന്നു.

സ്നേഹത്തിനും സമാധാനത്തിനും വേണ്ടി നിലകൊള്ളുന്ന ലോകത്ത് ഭാഷയോ നിറമോ അതിർത്തികളോ ഒന്നും തന്നെയില്ലെന്നും നമ്മൾ നല്ല മനുഷ്യരാവുകയാണ് വേണ്ടതെന്നും നിക്‌ലേഷ് പറയുന്നു. ഏതായാലും ഈ ചെസ്സ് താരങ്ങളുടെ പ്രണയം വിവാഹത്തിലെത്തുന്നതോടെ, പ്രണയത്തിന് അതിർത്തികളില്ലാതാവുന്നത് ഇങ്ങനെയാണ് എന്ന ഹാഷ് ടാഗോടെ ഈ സന്തോഷവാർത്ത ഏറ്റെടുത്തിരിക്കുകയാണ് ട്വിറ്റർ.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Chess olympiad nikhlesh jain proposal

Next Story
ഐഎസ്എൽ അഞ്ചാം പതിപ്പിന് ഇന്ന് കിക്കോഫ്; കൊൽക്കത്തയ്ക്ക് എതിരെ ബ്ലാസ്റ്റേർസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com