ചെന്നൈ: സ്വന്തം കാണികൾക്ക് മുന്നിൽ നോർത്ത് ഈസ്റ്റ് യുണെറ്റൈഡിനെതിരെ ചെന്നെയിൻ എഫ്.സിക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആതിഥേയരുടെ വിജയം. സീസണിലെ ചെന്നെയിന്റെ ആദ്യ വിജയമാണിത്. വിജയത്തോടെ ചെന്നൈയിൻ പോയന്റ് പട്ടികയിൽ ഒന്നാമതെത്തി.

11 -ാം മിനിറ്റില്‍ നോര്‍ത്ത്‌ ഈസ്‌റ്റിന്റെ അബ്ദുള്‍ ഹക്കുവിന്റെ സെല്‍ഫ്‌ ഗോളിലൂടെ ചെന്നൈയിന്‍ എഫ്‌.സി ആദ്യ ഗോള്‍ കണ്ടെത്തി. 24-ാം മിനിറ്റില്‍ റാഫേല്‍ അഗസ്‌തോ ചെന്നൈയിന്റെ ലീഡുയര്‍ത്തി. രണ്ടാം പകുതിയില്‍ പകരക്കാരനായി വന്ന മലയാളി താരം മുഹമ്മദ്‌ റാഫി ഹെഡ്ഡറിലൂടെ 84-ാം മിനിറ്റില്‍ ഗോള്‍ പട്ടിക തികച്ചു (3-0).

ആദ്യഗോളിനു വഴിയൊരുക്കുകയും രണ്ടാം ഗോള്‍ നേടുകയും ചെയ്‌ത റാഫേല്‍ അഗസ്‌തോയാണ്‌ മാന്‍ ഓഫ്‌ ദി മാച്ച്‌ . ഇന്ന്‌ കൊച്ചിയില്‍ കേരള ബ്ലാസറ്റേഴ്‌സ്‌ സന്ദര്‍ശകരായ ജാംഷെഡ്‌പൂര്‍ എഫ്‌.സിയെ നേരിടും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook