ചെന്നൈ: ഐപിഎല്ലില്‍ ആവേശക്കടലായി വീണ്ടും ചെന്നൈ സൂപ്പര്‍ കിങ്സ്. കൊല്‍ക്കത്ത നെറ്റ്‌റൈഡേഴ്‌സിനെ ഒരു പന്ത് ബാക്കി നില്‍ക്കെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തുകയായിരുന്നു. കൊല്‍ക്കത്ത ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം അവസാന ഓവര്‍വരെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് ചെന്നൈ മറികടന്നത്.

ഓള്‍ റൗണ്ടര്‍മാരായ ബ്രാവോയും രവീന്ദ്ര ജഡേജയുമാണ് ചെന്നൈയുടെ വിജയശില്‍പ്പിമാര്‍. 19 പന്തില്‍ നിന്നും 42 റണ്‍സുമായി ഷെയ്‌ന്‍ വാട്സണും 39 റണ്‍സുമായ് അമ്പാട്ടി റായിഡുവും നല്‍കിയ തുടക്കവും മധ്യനിരയില്‍ കത്തിക്കയറിയ സാം ബില്ലിങ്സും ചെന്നൈയെ വിജയതീരത്തേക്ക് അടുപ്പിച്ചു.

നേരത്തെ വിന്‍ഡീസ് താരം ആന്ദ്രെ റസലിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് കൊല്‍ക്കത്ത കൂറ്റന്‍ സ്‌കോറിലേക്കെത്തിയത്. റസലിന്റെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് ആറു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തത്. ചെപ്പോക്ക് മൈതാനത്തിലൂടെ ചെന്നൈ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച റസല്‍ 36 പന്തുകള്‍ മാത്രം നേരിട്ട് ഒരു ബൗണ്ടറിയും 11 പടുകൂറ്റന്‍ സിക്സുകളും ഉള്‍പ്പെടെ 88 റണ്‍സെടുത്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ