Latest News

സിഎസ്‌കെ ബാറ്റ്‌സ്‌മാൻമാർ വിചാരിക്കുന്നത് ഇതൊരു സർക്കാർ ജോലിയാണെന്നാണ്; രൂക്ഷ പരിഹാസവുമായി സെവാഗ്

“നന്നായി കളിച്ചാലും ഇല്ലെങ്കിലും അവർക്ക് അവരുടെ ശമ്പളം കിട്ടും” ട്രോളി സെവാഗ്

ചെന്നെെ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്‌മാൻമാരെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. കൊൽക്കത്ത നെെറ്റ് റെെഡേഴ്‌സിനെതിരായ മത്സരത്തിലെ പരാജയത്തെയാണ് സെവാഗ് ട്രോളിയത്.

സിഎസ്‌കെയിലെ പല ബാറ്റ്‌സ്‌മാൻമാരും ഫ്രാഞ്ചെെസിയെ ഒരു സർക്കാർ ജോലി പോലെയാണ് കാണുന്നതെന്ന് സെവാഗ് പറഞ്ഞു. സിഎസ്‌കെ ബാറ്റ്‌സ്‌മാൻമാരുടെ അലസ സമീപനത്തെ സെവാഗ് കുറ്റപ്പെടുത്തി.

“ചെന്നെെ സൂപ്പർ കിങ്‌സിനു പിന്തുടർന്ന് ജയിക്കാവുന്ന സ്‌കോർ ആയിരുന്നു. കേദാർ ജാദവും രവീന്ദ്ര ജഡേജയും കളിച്ച ഡോട്ട് ബോളുകൾ ഉപകരിച്ചില്ല. എന്റെ നോട്ടത്തിൽ ചില ചെന്നെെ സൂപ്പർ കിങ്‌സ് ബാറ്റ്‌സ്‌മാൻമാർ ഫ്രാഞ്ചെെസിയെ സർക്കാർ ജോലി പോലെയാണ് കാണുന്നത്. നന്നായി കളിച്ചാലും ഇല്ലെങ്കിലും അവർക്ക് അവരുടെ ശമ്പളം കിട്ടും,” സെവാഗ് പറഞ്ഞു.

Read Also: IPL 2020 – RR vs DC Live Cricket Score: രാജസ്ഥാൻ റോയൽസിന് ഡൽഹി ക്യാപിറ്റൽസ് എതിരാളികൾ

കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ ധോണിയടക്കമുള്ള മധ്യനിര അമ്പേ പരാജയപ്പെട്ടതാണ് ചെന്നെെ സൂപ്പർ കിങ്‌സിന് വൻ തിരിച്ചടിയായത്. ഒരു സമയത്ത് ചെന്നെെ അനായാസ വിജയം നേടുമെന്ന് ഉറപ്പായിരുന്നു. എന്നാൽ, മധ്യ ഓവറുകളിലെ ബാറ്റ്‌സ്‌മാൻമാരുടെ പ്രകടനം നിരാശപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്‌ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ 167 റൺസാണ് നേടിയത്. എന്നാൽ, മറുപടി ബാറ്റിങ്ങിൽ ചെന്നൈക്ക് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 157 റൺസ് മാത്രമാണ് നേടാനായത്. ചെന്നൈക്ക് വേണ്ടി ഷെയ്ൻ വാട്സൺ അർദ്ധ സെഞ്ച്വറി നേടി. 40 പന്തിൽ നിന്നാണ് വാട്സൺ 50റൺസ് എടുത്ത് പുറത്തായത്. ഡുപ്ലസിസ് 17ഉം അമ്പാട്ടി റായുഡു 30ഉം നായകൺ ധോണി 11 റൺസ് നേടി. സാം കറൺ 17റൺസ് നേടി പുറത്തായി.രവീന്ദ്ര ജഡേജ പുറത്താകാതെ21 റൺസും കേദാർ ജാദവ് ഏഴ് റൺസും നേടി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Chennai super kings batting line up virender sehwag mocks

Next Story
IPL 2020 – RR vs DC Live Cricket Score: ഡൽഹിക്ക് ആറാം ജയം; പോയിന്റ് നിലയിൽ ഒന്നാമത്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express