Chennai Super Kings 2019 Full Team Players List: രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം കിരീടം ചൂടി മടങ്ങിയെത്തിയവരാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഹോം ഗ്രൗണ്ടായ ചെന്നൈയിലെ ചിദംബരം സ്‌റ്റേഡിയത്തിന് പകരം പൂനെയെ ഹോം ഗ്രൗണ്ടായി സ്വീകരിച്ചായിരുന്നു പോയ വര്‍ഷം ധോണിയും സംഘവും കിരീടം ചൂടിയത്. ടൂര്‍ണമെന്റ് ആരംഭിക്കും മുമ്പ് ധോണി നയിക്കുന്ന ടീം വയസന്മാരുടെ പടയെന്നായിരുന്നു വിളിക്കപ്പെട്ടിരുന്നത്. എന്നാല്‍ അതിന് ചെന്നൈ മറുപടി കൊടുത്തത് കിരീടം നേടി കൊണ്ടാണ്.
നാലാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ധോണിയുടെ ടീമെത്തുന്നത്. ടീമില്‍ മിക്കതും പരിചിത മുഖങ്ങളാണ്. ഒപ്പം ചില പുതുമുഖങ്ങളും. ലേലത്തില്‍ ചെന്നൈ പടക്കളത്തിലെത്തിച്ചത് മോഹിത് ശര്‍മ്മയേയും ഋതുരാജ് ഗെയ്ക്വാദിനെയുമായിരുന്നു. അഞ്ച് കോടിക്കാണ് മോഹിത്തിനെ ചെന്നൈയിലെത്തിച്ചതെങ്കില്‍ 20 ലക്ഷമാണ് ഋതുരാജിന് നല്‍കകിയത്.
ബിഗ് ബാഷിലെ കലക്കന്‍ ഫോമിലെത്തുന്ന ഷെയ്ന്‍ വാട്‌സണ്‍, ഏല്‍പ്പിക്കുന്ന ജോലി വെടിപ്പായി ചെയ്ത് തീര്‍ക്കുന്ന വിശ്വസ്തരായ ഡ്വെയ്ന്‍ ബ്രാവോ, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഡുപ്ലെസിസ്, കേദാര്‍ ജാദവ് തുടങ്ങിയ താരങ്ങളും അവര്‍ക്കെല്ലാം മുകളിലായി കളിക്കളത്തില്‍ തന്ത്രങ്ങള്‍ കൊണ്ട് എതിരാളികളെ വീഴ്ത്തുന്ന പടത്തലവന്‍ എംഎസ് ധോണി. ഇത്തവണയും കപ്പുയര്‍ത്താനുള്ളതെല്ലാം ചെന്നൈ നിരയിലുണ്ട്.
Read More: ഐപിഎൽ 2019: റോയലാകാൻ ജയ്‌പൂരിന്റെ പിങ്ക് രാജാക്കന്മാർ; കിരീട പ്രതീക്ഷകളോടെ രാജസ്ഥാൻ റോയൽസ്
മുതിര്‍ന്ന താരങ്ങളാണ് കൂടുതലെങ്കിലും പ്രായം തങ്ങള്‍ക്ക് വെറും അക്കമാണ് എന്ന് നേരത്തെ തന്നെ ചെന്നൈ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രായത്തിന്റെ പേരില്‍ ചെന്നൈയെ ഒരിക്കലും എഴുതിതള്ളാനാകില്ല. നായകന്‍ എംഎസ് ധോണിയുടെ തന്ത്രങ്ങളായിരിക്കും ചെന്നൈയുടെ പ്രധാന ആയുധം. ലോകകപ്പ് മുന്നിലുള്ളതിനാല്‍ ധോണിയ്ക്കും ജഡേജക്കും അശ്വിനുമെല്ലാം ഐപിഎല്‍ നിര്‍ണായകമാണ്. ഫോമില്‍ തുടരേണ്ടത് ധോണിക്ക് അത്യാവശ്യമാണ്. അതേസമയം, ഇന്ത്യന്‍ ടീമിലെത്തുക എന്നത് ജഡേജക്കും അശ്വിനും മുന്നിലെ ലക്ഷ്യമായിരിക്കും.
ബാറ്റിങിലും ബൗളിങിലും സന്തുലിതമായ ടീമാണ് ചെന്നൈയുടേത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരും സ്പിന്‍ മാന്ത്രികരുമാണ് പ്രധാന കരുത്ത്. നിര്‍ണായക ബ്രേക്ക് ത്രൂ നല്‍കാന്‍ കഴിയുന്ന ഓള്‍ റൗണ്ടര്‍മാരുമുണ്ട്. ലോകകപ്പ് ടീമിലേക്ക് നോട്ടമിട്ടിരിക്കുന്ന കേദാര്‍ ജാദവിന്റെയും അമ്പട്ടി റായിഡുവിന്റേയും പ്രകടനം ഏറെ നിര്‍ണായകമായിരിക്കും.
Also Read: ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്! സിക്‌സുകള്‍ ‘തമാശ’ കണക്കെ അടിച്ച് തകര്‍ത്ത് ധോണി
മുന്നിലെന്ന പോലെ തന്നെ പിന്നിലും വന്‍ നിരയുമായാണ് ചെന്നൈ എത്തുന്നത്. ടീമിന്റെ മുഖ്യ പരിശീകനായി സ്റ്റെഫന്‍ ഫ്‌ളെമ്മിങ് തുടരുന്നു. മുന്‍ താരമായ മൈക്കിള്‍ ഹസിയാണ് ബാറ്റിങ് കോച്ച്. മുന്‍ ഇന്ത്യന്‍ താരവും ചെന്നൈ താരവുമായ ലക്ഷ്മിപതി ബാലാജി ബൗളിങ് പരിശീലകന്റെ കുപ്പായത്തിലുമെത്തുന്നു.
മാര്‍ച്ച് 23 ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം. ഐപിഎല്‍ 2019 ന്റെ ഉദ്ഘാടന മത്സരവും ഇത് തന്നെയാണ്. ചെന്നൈ തന്നെയായിരിക്കും മത്സര വേദി.
ടീം: എംഎസ് ധോണി(C), സുരേഷ് റെയ്‌ന, കേദാര്‍ ജാദവ്, ഡ്വെയ്ന്‍ ബ്രാവോ, മോഹിത് ശര്‍മ്മ, ഋതുരാജ്, കരണ്‍ ശര്‍മ്മ, ഷെയ്ന്‍ വാട്‌സണ്‍, ശാര്‍ദുല്‍ ഠാക്കൂര്‍, അമ്പട്ടി റായിഡു, മുരളി വിജയ്, ഹര്‍ഭജന്‍ സിങ്, ഫാഫ് ഡുപ്ലെസിസ്, സാം ബില്ലിങ്‌സ്, ഇമ്രാന്‍ താഹിര്‍, ദീപക് ചാഹര്‍, ലുങ്കി എങ്കിഡി, ആസിഫ് കെഎം, എന്‍ ജഗദീശന്‍, മോനു സിങ്, ദ്രുവ് ഷോറേയ്, ചൈതന്യ ബിഷ്‌നോയി, ഡേവിഡ് വില്ലി, മിച്ചല്‍ സാന്റ്‌നര്‍. ഹര്‍ഭജന്‍ സിങ്.