Latest News
കളം നിറഞ്ഞ് നെയ്മര്‍; ബ്രസീലിന് ഉജ്വല ജയം
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്; എറണാകുളത്ത് കടയടപ്പ് സമരം
ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികം
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ

അവസാന സ്മാഷില്‍ പിഴച്ചു; കാലിക്കറ്റ് ഹീറോസിനെ തകര്‍ത്ത് ചെന്നൈയ്ക്ക് പ്രോ വോളി കിരീടം

എകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് കാലിക്കറ്റ് പരാജയപ്പെട്ടത്

ഒരു ശുഭ പര്യവസാനിയായ നാടോടിക്കഥക്ക് വേണ്ടതെല്ലാം കാലിക്കറ്റ് ഹീറോസിന്റെ പ്രോ വോളിബോള്‍ യാത്രയിലുണ്ടായിരുന്നു. ആരോടും പരാജയപ്പെടാതെ എതിരാളികളേക്കാള്‍ ഒരുപാട് മുന്നിലായിരുന്നു ഹീറോസിന്റെ കുതിപ്പ്. എന്നാല്‍ ഫൈനലില്‍ കേരളത്തിന്റേയും കോഴിക്കോടിന്റേയും മോഹങ്ങള്‍ പൊലിഞ്ഞു.

ശുഭ പര്യവസാനത്തിന് പകരം ദുരന്ത പര്യവസാനമായിരുന്നു കാലിക്കറ്റിന്റെ ഹീറോസിനെ കാത്തിരുന്നത്. ഫൈനലില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിനോട് എകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് കാലിക്കറ്റ് പരാജയപ്പെട്ടത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വച്ച് ചെന്നെ പ്രഥമ പ്രോ വോളി കിരീടം ഉയര്‍ത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചെന്നൈയുടെ വിജയം. സ്‌കോര്‍ 11-15, 12-15, 14-16.

കാലിക്കറ്റ് തന്നെയായിരുന്നു മത്സരത്തിന് മുമ്പു വരെ ഫേവറീറ്റുകള്‍. കേരളത്തില്‍ നിന്നുള്ള ലീഗിലെ രണ്ട് ടീമുകളിലൊന്നായ കൊച്ചിയെ പരാജയപ്പെടുത്തിയാണ് ചെന്നൈ ഫൈനലിലെത്തിയത്. ലീഗില്‍ ഒരിക്കല്‍ പോലും പരാജയം രുചിക്കാതെയാണ് കാലിക്കറ്റ് ഫൈനലിലെത്തിയത്. എന്നാല്‍ ചെന്നൈ മൂന്ന് കളികളില്‍ തോറ്റിരുന്നു. പക്ഷെ അന്തിമ വിജയം ചെന്നൈയ്‌ക്കൊപ്പം നിന്നു.

സെമിയില്‍ കൊച്ചിക്കെതിരെ പുലര്‍ത്തിയ ആധിപത്യം അതേ പടി തുടര്‍ന്നതാണ് ചെന്നൈയ്ക്ക് ഗുണമായത്. എന്നാല്‍ യു മുംബൈയ്‌ക്കെതിരായ സെമിയിലെ കളിയുടെ നിഴല്‍ മാത്രമായിരുന്നു കാലിക്കറ്റ് ഇന്ന്. നേരത്തെ ലീഗിലെ രണ്ടാം മത്സരത്തില്‍ തന്നെ ചെന്നൈയും കാലിക്കറ്റും നേര്‍ക്കുനേര്‍ വന്നിരുന്നു. അന്നത്തെ പരാജയത്തിനുള്ള ചെന്നൈയുടെ മധുരപ്രതികാരം കൂടിയായി കിരീട വിജയം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Chennai spartans wins first pro volley trophy

Next Story
പാക്കിസ്ഥാനെ ലോകകപ്പില്‍ നേരിടുക തന്നെ വേണം: നിലപാട് വ്യക്തമാക്കി സച്ചിന്‍india, pakistan, world cup, sachin, ie malayalam, ഇന്ത്യ, പാക്കിസ്ഥാന്‍, ലോകകപ്പ്, സച്ചിന്‍, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com