/indian-express-malayalam/media/media_files/uploads/2019/02/pro.jpg)
ഒരു ശുഭ പര്യവസാനിയായ നാടോടിക്കഥക്ക് വേണ്ടതെല്ലാം കാലിക്കറ്റ് ഹീറോസിന്റെ പ്രോ വോളിബോള്‍ യാത്രയിലുണ്ടായിരുന്നു. ആരോടും പരാജയപ്പെടാതെ എതിരാളികളേക്കാള്‍ ഒരുപാട് മുന്നിലായിരുന്നു ഹീറോസിന്റെ കുതിപ്പ്. എന്നാല്‍ ഫൈനലില്‍ കേരളത്തിന്റേയും കോഴിക്കോടിന്റേയും മോഹങ്ങള്‍ പൊലിഞ്ഞു.
ശുഭ പര്യവസാനത്തിന് പകരം ദുരന്ത പര്യവസാനമായിരുന്നു കാലിക്കറ്റിന്റെ ഹീറോസിനെ കാത്തിരുന്നത്. ഫൈനലില്‍ ചെന്നൈ സ്പാര്‍ട്ടന്‍സിനോട് എകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്കാണ് കാലിക്കറ്റ് പരാജയപ്പെട്ടത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ വച്ച് ചെന്നെ പ്രഥമ പ്രോ വോളി കിരീടം ഉയര്‍ത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചെന്നൈയുടെ വിജയം. സ്‌കോര്‍ 11-15, 12-15, 14-16.
കാലിക്കറ്റ് തന്നെയായിരുന്നു മത്സരത്തിന് മുമ്പു വരെ ഫേവറീറ്റുകള്‍. കേരളത്തില്‍ നിന്നുള്ള ലീഗിലെ രണ്ട് ടീമുകളിലൊന്നായ കൊച്ചിയെ പരാജയപ്പെടുത്തിയാണ് ചെന്നൈ ഫൈനലിലെത്തിയത്. ലീഗില്‍ ഒരിക്കല്‍ പോലും പരാജയം രുചിക്കാതെയാണ് കാലിക്കറ്റ് ഫൈനലിലെത്തിയത്. എന്നാല്‍ ചെന്നൈ മൂന്ന് കളികളില്‍ തോറ്റിരുന്നു. പക്ഷെ അന്തിമ വിജയം ചെന്നൈയ്‌ക്കൊപ്പം നിന്നു.
സെമിയില്‍ കൊച്ചിക്കെതിരെ പുലര്‍ത്തിയ ആധിപത്യം അതേ പടി തുടര്‍ന്നതാണ് ചെന്നൈയ്ക്ക് ഗുണമായത്. എന്നാല്‍ യു മുംബൈയ്‌ക്കെതിരായ സെമിയിലെ കളിയുടെ നിഴല്‍ മാത്രമായിരുന്നു കാലിക്കറ്റ് ഇന്ന്. നേരത്തെ ലീഗിലെ രണ്ടാം മത്സരത്തില്‍ തന്നെ ചെന്നൈയും കാലിക്കറ്റും നേര്‍ക്കുനേര്‍ വന്നിരുന്നു. അന്നത്തെ പരാജയത്തിനുള്ള ചെന്നൈയുടെ മധുരപ്രതികാരം കൂടിയായി കിരീട വിജയം.
Your #RuPayPVL CHAMPIONS!#ThrillKaCall#ThattuvomThukkuvom@chennaispartanspic.twitter.com/DMHr2Psh7E
— Pro Volleyball (@ProVolleyballIN) February 22, 2019
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us