ചെന്നൈ: ഇംഗ്ലണ്ടിനെതിരെ ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിൽ 227 റൺസിന്റെ ദയനീയ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. എന്നാൽ ഇംഗ്ലണ്ടിനെയും ഇന്ത്യയെയും ഒരുപോലെ പിച്ചിന്റെ ശോചനീയാവസ്ഥ മടുപ്പിച്ചിരുന്നു. കളിച്ചതിൽ വെച്ച് ഏറ്റവും മോശം പിച്ചായിരുന്നു ചെന്നൈയിലേതെന്ന് ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചർ പറഞ്ഞു.
‘അഞ്ചാം ദിനത്തിലേക്കെത്തിയപ്പോള്‍ ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശം പ്രതലമായി ചെന്നൈയിലേത് മാറിയിരുന്നു. ഓറഞ്ച് നിറം,പൊടി പാറുന്നു, ബൗളര്‍ക്ക് ലക്ഷ്യം കണ്ടെത്താന്‍ വളരെ പ്രയാസം. അഞ്ചാം ദിനം ഒമ്പത് വിക്കറ്റ് ലക്ഷ്യവുമായാണ് ഞങ്ങള്‍ ഇറങ്ങിയത്. ആ ലക്ഷ്യം പൂര്‍ത്തിയാക്കാനാവുമെന്ന വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നു. ഇന്ത്യയിലെ സാഹചര്യം ഇന്ത്യക്കാരേക്കാള്‍ നന്നായി മറ്റാര്‍ക്കും അറിയില്ല. എങ്കിലും ഉച്ചക്ക് ശേഷമുള്ള വെള്ളംകുടിക്ക് ശേഷം ഇത്രയും വേഗം ഇന്ത്യയെ പുറത്താക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല,’ആര്‍ച്ചര്‍ പറഞ്ഞു.
Also Read: ഐപിഎല്ലിൽ അവസരം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല: മുഹമ്മദ് അസഹ്റുദീൻ
മത്സരത്തിനൊരുക്കിയ പിച്ച് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതുവരെ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിനു പോലും പിച്ച് ഒരുക്കിയിട്ടില്ലാത്ത ക്യുറേറ്ററിനെയാണ് ബിസിസിഐ ജോലി ഏല്പിച്ചത്. ആദ്യ രണ്ട് ദിവസം ഫ്ലാറ്റ് ആയിരുന്ന പിച്ച് പിന്നീടുള്ള ദിവസങ്ങളിൽ വളരെ മോശമയൈ. അതുകൊണ്ട് തന്നെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അതിൽ നിന്ന് മുതലെടുക്കുകയും ചെയ്തു.
Also Read: ‘നടരാജനെ കാത്തുവയ്ക്കണം’; ബിസിസിഐ ആവശ്യപ്പെട്ടു, താരത്തെ ടീമിൽ നിന്ന് ഒഴിവാക്കി തമിഴ്നാട്
ചെന്നൈയില്‍ പൊതുവേ സ്പിന്‍ ബൗളിങ്ങിന് അനുകൂലമാണ് മൈതാനം. എന്നാല്‍ ഒന്നാം ടെസ്റ്റിന്റെ ആദ്യ രണ്ട് ദിനവും സ്പിന്നര്‍മാര്‍ക്ക് തിളങ്ങാനായില്ല. ടോസ് അനുകൂലമായത് ഇംഗ്ലണ്ടിന് നിര്‍ണ്ണായകമായി. സ്പിന്‍ ബൗളര്‍മാര്‍ക്ക് പ്രതീക്ഷിച്ച ടേണ്‍ ലഭിക്കാതെ വന്നതോടെ ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ വലിയ സ്കോര്‍ അടിച്ചെടുക്കാന്‍ ഇംഗ്ലണ്ടിനായി.