Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

റീട്ടേണ്‍ ഓഫ് ദ സൂപ്പര്‍ കിങ്സ്; വാട്‌സണിന്റെ സെഞ്ചുറി തിളക്കത്തില്‍ ചെന്നൈയ്ക്ക് കിരീടം

രണ്ടു സീസണിലെ വിലക്കില്‍ നിന്നു തിരിച്ചുവന്ന ചെന്നൈയ്ക്ക് തങ്ങളുടെ രണ്ടാം വരവ് ഗംഭീരമാക്കാന്‍ ഈ വിജയം സഹായിക്കും. മൂന്നാം കിരീടമാണ് അവര്‍ നേടുന്നത്

മുംബൈ: രണ്ടാം വരവില്‍ കിരീടം ചൂടി ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ്. കലാശപോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തത് എട്ട് വിക്കറ്റിനാണ്. സെഞ്ചുറി പ്രകടനവുമായി ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണാണ് ചെന്നൈ വിജയത്തിലേക്ക് നയിച്ചത്. വാട്‌സണ്‍ പുറത്താകാതെ 117 റണ്‍സ് നേടി.

നേരത്തെ ഹൈദരാബാദ് 178 റണ്‍സെടുത്ത് ഇന്നിങ്സ് അവസാനിപ്പിച്ചിരുന്നു. ശിഖര്‍ ധവാനും വില്യംസണും നല്ല തുടക്കം നല്‍കിയിട്ടും സണ്‍റൈസേഴ്‌സിന് മധ്യ ഓവറുകളില്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിയാതെ പോവുകയായിരുന്നു. അതേസമയം, തുടക്കത്തില്‍ സ്‌കോര്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടിയ വാട്‌സണും റെയ്‌നയും ചേര്‍ന്ന് ചെന്നൈയെ പതിയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

51 പന്തില്‍ നിന്ന് 8 സിക്സും 7 ഫോറുമായാണ് വാട്സണ്‍ സെഞ്ചുറി തികച്ചത്. ഹൈദരാബാദ് ബോളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചു കയറ്റിയാണ് ചെന്നൈ മുന്നേറിയത്.

അതേസമയം, നാലാമതായി ഇറങ്ങിയ യൂസഫ് പത്താന്റെയും ബ്രാത്വൈറ്റിന്റെയും തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഹൈദരാബാദ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നായകന്‍ കെയ്ന്‍ വില്യംസണ്‍ 36 പന്തില്‍ 47 റണ്‍ എടുത്തു. 15 പന്തില്‍ 26 റണ്‍ എടുത്ത ശാക്കിബുല്‍ ഹസനും വില്യംസണിന് മികച്ച പിന്തുണ നല്‍കി.

ടോസ് നേടിയ ചെന്നൈ ക്യാപ്റ്റന്‍ എം.എസ്.ധോണി ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു സീസണിലെ വിലക്കില്‍ നിന്നു തിരിച്ചുവന്ന ചെന്നൈയ്ക്ക് തങ്ങളുടെ രണ്ടാം വരവ് ഗംഭീരമാക്കാന്‍ ഈ വിജയം സഹായിക്കും. മൂന്നാം കിരീടമാണ് അവര്‍ നേടുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Chennai marks the comeback with third trophy

Next Story
വീണ്ടും ധോണി മാജിക്ക്; അതിവേഗ സ്റ്റംപിങ്ങില്‍ കലിയടക്കാനാകാതെ വില്യംസണ്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com