ലണ്ടൻ: ഇംഗ്ലീഷ് പ്രമിയർ ലീഗ് കിരീടം ചെൽസിക്ക് സമ്മാനിച്ചു. ചെൽസിയുടെ സ്വന്തം മൈതാനമായ സ്റ്റാംഫോർഡ്ബ്രിഡിജിൽ നടന്ന അവസാന മത്സരത്തിന് ശേഷമാണ് ചെൽസിക്ക് പ്രിമിയർ ലീഗ് കിരീടം സമ്മാനിച്ചത്. ലീഗിലെ 38 മത്സരങ്ങളിൽ നിന്ന് 93 പോയിന്റാണ് ആന്റോണിയോ കോന്റയുടെ നേത്രത്വത്തിലുള്ള ടീം നേടിയത്. രണ്ടാം സ്ഥാനത്തുള്ള ടോട്ടൻഹാമിന് 87 പോയിന്രാണ് ഉള്ളത്. ചെൽസി താരം ജോൺടെറിയുടെ അവസാന മത്സരമായിരുന്നു ഇന്നത്തേത്. ചെൽസിക്കായി ഇംഗ്ലീഷ് പ്രിമിയർ ലീഗ് കിരീടം ഉയർത്തിയതിന് ശേഷമാണ് ഇംഗ്ലണ്ടിലെ ഇതിഹാസ താരമായിരുന്ന ജോൺ ടെറി ബൂട്ടഴിച്ചത്.

സീസണിലെ അവസാന മത്സരത്തിൽ സൺഡർലൻഡിനെ 1 എതിരെ 5 ഗോളുകൾക്കാണ് ചെൽസി തകർത്ത് വിട്ടത്. ചെൽസിക്കായി വില്യൻ, ഹസാഡ്, പെഡ്രോ, ബച്ച്ഷ്വായി തുടങ്ങിയവരാണ് ഗോളുകൾ നേടിയത്. സൺഡർലാന്റിന്റെ ആശ്വാസ ഗോൾ മാൻക്വീലോയുടെ വകയായിരുന്നു.


ഇംഗ്ലീഷ് പ്രിമിയർ ലീഗിലെ അവസാന മത്സരദിനത്തിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റി,ലിവർപൂൾ, ആഴ്സണൽ ടോട്ടൻ ഹാം എന്നിവർ വിജയം നേടി. നിർണ്ണായക മത്സരത്തിൽ മിഡിൽസ്ബ്രോയെ തകർത്ത് ലിവർപൂൾ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടി. എന്നാൽ കരുത്തരായ ആഴ്സണലിന് വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ