സഞ്‌ജുവിനെ ഇടിയ്‌ക്കാൻ കയ്യോങ്ങി ശാസ്ത്രി; വിവരമറിയുമെന്ന് ആരാധകര്‍, വീഡിയോ

തിരുവനന്തപുരത്തെത്തിയ സഞ്ജുവിന് കേരളത്തിലെ ആരാധകർ നൽകിയ സ്വീകരണത്തിന്റെ വീഡിയോയും വെെറലായിരുന്നു

Ravi Shastri and Sanju Samson

കാര്യവട്ടം ടി20 യിലും സഞ്ജു സാംസണ്‍ പുറത്തിരിക്കുകയാണ്. സഞ്ജു ഇത്തവണയെങ്കിലും അവസാന ഇലവനില്‍ സ്ഥാനം പിടിക്കുമെന്ന വിശ്വാസത്തിലായിരുന്നു മലയാളികള്‍. എന്നാല്‍, ആദ്യ ടി20 യിലെ ടീമിനെ ഇന്ത്യ അതുപോലെ നിലനിര്‍ത്തി. ടീമില്‍ ഇടം നേടാന്‍ സഞ്ജുവിന് ഇനിയും കാത്തിരിക്കണമെന്ന് സാരം.

അതേസമയം, മത്സരത്തിന് മുന്‍പ് കാര്യവട്ടം സ്റ്റേഡിയത്തില്‍ സഞ്ജു പരിശീലനത്തിനു ഇറങ്ങിയിരുന്നു. സഞ്ജു പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു. ആവേശകരമായ സ്വീകരണമാണ് സഞ്ജുവിന് കേരളത്തിലെ ആരാധകര്‍ ഒരുക്കിയത്. തിരുവനന്തപുരത്ത് വിമാനമിറങ്ങിയപ്പോള്‍ മുതല്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം സഞ്ജുവായിരുന്നു. പരിശീലനത്തിനായി മൈതാനത്ത് എത്തിയപ്പോഴും അങ്ങനെ തന്നെ.

Read Also: ആരാധകര്‍ക്ക് നിരാശ; സഞ്ജു കളിക്കില്ല

‘സഞ്ജു…സഞ്ജു’ എന്ന വിളികളായിരുന്നു കാണികള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു കേട്ടത്. ഇതിനിടയില്‍ രസകരമായ ഒരു സംഭവമുണ്ടായി. ആരാധകരുടെ ആവേശകരമായ സ്വീകരണത്തിന് സഞ്ജു മൈതാനത്ത് നിന്ന് നന്ദി പറഞ്ഞു. കാണികളെ നോക്കി സഞ്ജു കൈ കൂപ്പി. നന്ദി സൂചകമായായായിരുന്നു ഇത്. സഞ്ജുവിന് ലഭിക്കുന്ന സ്വീകരണം കണ്ട് ഇന്ത്യന്‍ ടീമും അതിശയിച്ചു. ഇതിനിടയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി കടന്നുവരുന്നത്. ‘സഞ്ജു..സഞ്ജു’ വിളികള്‍ കേട്ടുവന്ന രവി ശാസ്ത്രി സഞ്ജു സാംസണെ ഇടിയ്ക്കാന്‍ കയ്യോങ്ങി. ‘സഞ്ജുവിനെ ഇടിയ്ക്കട്ടെ’ എന്ന് കാണികളെ നോക്കി രവി ശാസ്ത്രി ചോദിക്കുന്നത് വീഡിയോയില്‍ കാണാം.

ഇടിയ്ക്കാന്‍ കയ്യോങ്ങിയതും കാണികളുടെ സ്വരം കൂടുതല്‍ ഉച്ചത്തിലായി. ‘സഞ്ജു…സഞ്ജു’ വിളികള്‍ക്ക് ആവേശം കൂടി. ആരാധകരുടെ ആവേശം കണ്ട് ഒരു തമാശരൂപേണയാണ് രവി ശാസ്ത്രി ഇത് ചെയ്തത്. കാണികള്‍ കൂടുതല്‍ ഉച്ചത്തില്‍ സഞ്ജുവിനെ പിന്തുണയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ശാസ്ത്രി സഞ്ജുവിനെ ചേര്‍ത്തുപിടിച്ചു. തോളിലും പുറത്തും തട്ടിയ ശേഷമാണ് ശാസ്ത്രി പിന്നീട് സഞ്ജുവിനെ വിട്ടത്. രസകരമായ വീഡിയോ ബിസിസിഐ തന്നെയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ, തിരുവനന്തപുരത്തെത്തിയ സഞ്ജുവിന് കേരളത്തിലെ ആരാധകർ നൽകിയ സ്വീകരണത്തിന്റെ വീഡിയോയും വെെറലായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിന് തിരുവനന്തപുരത്തെത്തിയ ഇന്ത്യന്‍ ടീമില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കേരളത്തിലെ ക്രിക്കറ്റ് ആരാധകരെല്ലാം ശ്രദ്ധിച്ചത് സഞ്ജു സാംസണെയാണ്. സഞ്ജു തിരുവനന്തപുരത്തെത്തിയപ്പോള്‍ അന്തരീക്ഷം മുഴുവന്‍ ‘സഞ്ജു..സഞ്ജു’ വിളികളാല്‍ നിറഞ്ഞു. അത്രയും ആവേശമായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒത്തുകൂടിയ എല്ലാവര്‍ക്കും.

ഇന്ത്യന്‍ താരങ്ങളെ കാണാന്‍ നിരവധി പേരാണ് രാത്രി ഏറെ വൈകിയിട്ടും വിമാനത്താവളത്ത് ഒത്തുകൂടിയത്. ഇവര്‍ക്കിടയിലേക്ക് സഞ്ജു എത്തിയപ്പോള്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. ഒടുവില്‍ ടീം ബസില്‍ കയറിയപ്പോള്‍ സഞ്ജു തിരിഞ്ഞുനോക്കി. എന്നിട്ട് എല്ലാ ആരാധകരെയും നോക്കി കൈ ഉയര്‍ത്തി കാണിച്ചു. രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്ത ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Cheers for sanju samson ravi shasthri fun video goes viral

Next Story
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര: ആഗർ ഓസീസ് ടീമിൽashton agar, cricket, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com