ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ മങ്കാദ് വിവാദത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ലോര്‍ഡ്സില്‍ ക്രീസിന് പുറത്തിറങ്ങിയ ഇംഗ്ലണ്ടിന്റെ നോണ്‍-സ്ട്രൈക്കര്‍ ചാര്‍ളി ഡീനെ ബൗളര്‍ ദീപ്തി ശര്‍മ റണ്ണൗട്ട് ചെയ്തത് നിയമാനുസൃതമാണെന്നും മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതിയായിരുന്നില്ലെന്നും ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.
”കഴിഞ്ഞ മത്സരങ്ങളില്‍ ചാര്‍ളി ഡീന്‍ ക്രീസില്‍ നിന്ന് പുറത്തിറങ്ങുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അവര്‍ ക്രീസിന് പുറത്തിറങ്ങി നീണ്ട മുന്നേറ്റങ്ങള്‍ നടത്തുകയും അനാവശ്യ നേട്ടങ്ങള്‍ നേടുകയും ചെയ്തു, ”ശ്രീലങ്കയ്ക്കെതിരായ വനിതാ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി ഹര്‍മന്‍പ്രീത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
”ഡീനിനെ അങ്ങനെ പുറത്താക്കുന്നത് ഞങ്ങളുടെ പദ്ധതിയിലുണ്ടായിരുന്നില്ല; ഞങ്ങള്‍ എല്ലാം നിയമാനുസൃതമായി ചെയ്തു, അത് കളിയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങള്‍ ഗ്രൗണ്ടില്‍ ആയിരിക്കുമ്പോള്‍, എന്തുവിലകൊടുത്തും നിങ്ങള്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്നു,” ഹര്‍മന്‍പ്രീത് കൂട്ടിച്ചേര്‍ത്തു.
‘അത് ഞങ്ങളുടെ പ്ലാന്‍ തന്നെയായിരുന്നു. പലതവണ മുന്നറിയിപ്പ് നല്കി. നിയമത്തില്‍ ഉള്‍പ്പെട്ട കാര്യം മാത്രമാണ് ചെയ്തത്. അമ്പയര്‍മാരോടും ഇക്കാര്യം സൂചിപ്പിച്ചിരുന്നു,” വിക്കറ്റില്‍ ഇങ്ങനെ ആയിരുന്നു
ദീപ്തി പ്രതികരിച്ചത്. ‘ഞങ്ങള്‍ അമ്പയര്‍മാരോടും പറഞ്ഞു, പക്ഷേ അവര്‍ ക്രീസിന് പുറത്ത് തന്നെ തുടര്‍ന്നു.ഞങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യേണ്ടി വന്നില്ല”ദീപ്തി പറഞ്ഞു.
പരമ്പരയുടെ ഭാഗമാകാത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ് ദീപ്തി ശര്‍മ്മ നുണ പറയുകയാണെന്ന് ആരോപിച്ചു. ട്വിറ്ററില്‍ കുറിച്ചു. ”കളി അവസാനിച്ചു, ചാര്‍ലിയെ നിയമപരമായി തന്നെ പുറത്താക്കി. മത്സരത്തിലും പരമ്പരയിലും ഇന്ത്യ വിജയം അര്ഹിച്ചിരന്നു. എന്നാല്‍ മുന്നറിയിപ്പുകളൊന്നും നല്‍കിയില്ല. അവര്‍ക്ക് അത് വേണ്ടിയിരുന്നില്ല, ഹീതര്‍ നൈറ്റ് പറഞ്ഞു.